പൊലീസിന് സ്വതന്ത്ര നിലപാടെടുക്കാമെന്ന് ടി.പി രാമകൃഷ്ണൻ; 'ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ'

Published : Oct 29, 2024, 12:53 PM ISTUpdated : Oct 29, 2024, 01:49 PM IST
പൊലീസിന് സ്വതന്ത്ര നിലപാടെടുക്കാമെന്ന് ടി.പി രാമകൃഷ്ണൻ; 'ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ'

Synopsis

എഡിഎം നവീൻ ബാബുവിൻ്റെ കുടുംബത്തിനൊപ്പമാണ് പാർട്ടിയെന്ന് ടിപി രാമകൃഷ്ണൻ. ദിവ്യക്ക് പാർട്ടി സംരക്ഷണം നൽകുന്നില്ലെന്നും ഇടത് മുന്നണി കൺവീനർ

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ ദിവ്യയെ പാർട്ടി സംരക്ഷിക്കുന്നില്ലെന്ന് ഇടതുമുന്നണി കൺവീനറും സിപിഎം നേതാവുമായ ടി.പി രാമകൃഷ്ണൻ. വിഷയത്തിൽ പാർട്ടി കണ്ണൂർ ജില്ല നേതൃത്വത്തിന് ഉചിതമായ നടപടി സ്വീകരിക്കാം. പൊലീസിന് സ്വതന്ത്രമായ നിലപാട് സ്വീകരിക്കാമെന്നും സർക്കാർ മറ്റ് നിർദ്ദേശം നൽകില്ലെന്നും അദ്ദേഹം പറഞ്ഞു.

ദിവ്യക്കെതിരായ കേസിൽ സർക്കാർ നേരത്തെ നിലപാട് സ്വീകരിച്ചതാണ്. സംഭവത്തിൽ അന്വേഷണം വേണമെന്ന നിലപാടാണ് സർക്കാരിന്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ പൊലീസിന് നടപടികളുമായി മുന്നോട്ട് പോകാം. ദിവ്യ ഒളിവിൽ കഴിയുന്നതിന് പാർട്ടി സൗകര്യം ഒരുക്കിയിട്ടില്ല. ദിവ്യയെ സഹായിക്കുന്നില്ല. ദിവ്യ ഉചിതമായ തീരുമാനം എടുക്കുമെന്നാണ് പ്രതീഷ. മാധ്യമങ്ങൾ മനുഷ്യത്വപരമായ നിലപാട് സ്വീകരിക്കണം. രമ്യ ഹരിദാസിനെതിരെ വെള്ളാപ്പള്ളി നടേശൻ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്. വെള്ളാപ്പള്ളിയുടെ അഭിപ്രായം കോൺഗ്രസിലെ പലർക്കുമുണ്ടെന്നും ടിപി രാമകൃഷ്ണൻ പ്രതികരിച്ചു.
 

PREV
click me!

Recommended Stories

അരൂർ-തുറവൂർ ഉയരപ്പാത നിർമ്മാണം: ലക്ഷങ്ങൾ വിലമതിക്കുന്ന പെയിൻ്റിങ് മെഷീൻ മോഷ്ടിച്ച കേസിൽ നാല് പേർ പിടിയിൽ
'കാലില്ലാ പാവങ്ങൾ നീലിമല താണ്ടുന്നു...' ഇരുകാലിനും ശേഷിയില്ല, 10ാം വർഷവും അയ്യനെ കാണാനെത്തി സജീവ്