മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നം; അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ

Published : Jun 25, 2026, 11:21 AM IST
TP Ramakrishnan, pinarayi vijayan

Synopsis

മാസപ്പടി കേസിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് ടിപി രാമകൃഷ്ണൻ. പിണറായി വിജയൻ്റെ മകൾ വീണയുടെ കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു

കോഴിക്കോട്: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. പിണറായി വിജയൻ്റെ മകൾ വീണയുടെ കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും അദ്ദേഹം പറഞ്ഞു. മദ്യ മുതലാളിമാർക്ക് പണം ഉണ്ടാക്കാനായിരുന്നു സർക്കാർ നീക്കമെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമം നടത്തിയെന്നും മദ്യനയ വിവാദത്തിൽ ടിപി രാമകൃഷ്ണൻ പ്രതികരിച്ചു.

മാസപ്പടി കേസ് രണ്ട് കമ്പനികൾ തമ്മിലുള്ള പ്രശ്നമാണ്. നിയമം അതിൻ്റെ വഴിക്ക് പോകട്ടെ. പക്ഷേ അതിൻ്റെ പേരിൽ പിണറായി വിജയനെ ആക്രമിക്കാൻ അനുവദിക്കില്ല. അതിനുള്ള നീക്കമാണ് നടക്കുന്നതെന്നും കേസ് സിപിഎമ്മിനെതിരെ പ്രയോഗിക്കുന്നതാണ് പ്രശ്നമെന്നും ടിപി രാമകൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, മദ്യ മുതലാളിമാർക്ക് പണം ഉണ്ടാക്കാനായിരുന്നു യുഡിഎഫ് സർക്കാർ നീക്കമെന്നും ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി തെറ്റിദ്ധാരണ ഉണ്ടാക്കാൻ ശ്രമം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. വീര്യം കുറഞ്ഞ മദ്യം ആണെങ്കിലും സ്പിരിറ്റ് ഉപയോഗിച്ചാൽ നികുതി ചുമത്തം എന്നായിരുന്നു എൽഡിഎഫ് നിലപാട്. മദ്യ മുതലാളിമാരുടെ സമ്മർദം ഉണ്ടായിട്ടും അന്ന് വഴങ്ങിയിരുന്നില്ലെന്നും എൽഡിഎഫ് കൺവീനർ പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

വീര്യം കുറഞ്ഞ മദ്യത്തിന്‍റെ നികുതി ഘടന ഫിനാൻസ് ബില്ലിൽ നിന്ന് ഒഴിവാക്കണം, നേരത്തേ ചര്‍ച്ച വേണമായിരുന്നു; അതൃപ്തി വീണ്ടും പരസ്യമാക്കി വിഎം സുധീരന്‍
'ആരോഗ്യവകുപ്പിലെ എല്ലാ ജീവനക്കാർക്കും മറുപടി പറയലല്ല എൻ്റെ ജോലി'; മന്ത്രി കെ മുരളീധരൻ്റെ പ്രതികരണം ഡിഎച്ച്എസ് നിയമന വിവാദത്തിൽ