മുന്നിൽ 28 ദിവസമുണ്ട്; സുഗതൻ്റെ സത്യപ്രതിജ്ഞക്കായി പാർട്ടിയും സുഗതനും നിയമകാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് മേയർ വി വി രാജേഷ്

Published : Jun 25, 2026, 09:50 AM IST
vv , sugathan

Synopsis

ജയിലിൽ കഴിയുന്ന സുഗതൻ്റെ സത്യപ്രതിജ്ഞക്കായി പാർട്ടിയും സുഗതനും നിയമകാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ആശാനാഥിന് ഡെപ്യൂട്ടിമേയറായി ചുമതലയേൽക്കാൻ ഒരു തടസ്സവുമില്ലെന്നും മേയർ വി വി രാജേഷ്

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി ഭരണത്തിന് യാതൊരു പ്രതിസന്ധിയുമില്ലെന്ന് മേയർ വി വി രാജേഷ്. ജയിലിൽ കഴിയുന്ന സുഗതൻ്റെ സത്യപ്രതിജ്ഞക്കായി പാർട്ടിയും സുഗതനും നിയമകാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും ആശാനാഥിന് ഡെപ്യൂട്ടിമേയറായി ചുമതലയേൽക്കാൻ ഒരു തടസ്സവുമില്ലെന്നും മേയർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ജയിലിൽ കഴിയുന്ന സുഗതൻ്റെ സത്യപ്രതിജ്ഞക്കായി പാർട്ടിയും സുഗതനും നിയമകാര്യങ്ങൾ ചെയ്യുന്നുണ്ടെന്ന് മേയർ വ്യക്തമാക്കി. 28 ദിവസം മുന്നിലുണ്ട്. 29ന് സുഗതൻ കൗൺസിലിൽ പങ്കെടുക്കുമോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. സത്യപ്രതിജ്ഞ പ്രതിപക്ഷത്തെ അറിയിച്ചിരുന്നു. ഉദ്യോഗസ്ഥരെ പ്രത്യേകം കത്തടിച്ച് അറിയിക്കമെന്ന് ഉത്തരവിൽ പറയുന്നില്ലെന്നും പരാതിക്കാരൻ എസ്പി ദീപക്കിന്നെ പ്രത്യേകം അറിയിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ ഹൈക്കോടതി അസാധുവാക്കിയതിന് പിറകെ തിരുവനന്തപുരം കോർപ്പറേഷനിലെ 19 ബിജെപി അംഗങ്ങൾ ഇന്നലെ വീണ്ടും സത്യപ്രതിജ്ഞ ചെയ്തിരുന്നു. 19 പേർക്കും മേയർ വി വി രാജേഷാണ് സത്യ വാചകം ചൊല്ലി കൊടുത്തത്. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷം പങ്കെടുത്തില്ല. ഹൈക്കോടതി ഉത്തരവിലെ നിബന്ധകൾ പാലിക്കാതെയാണ് സത്യപ്രതിജ്ഞയെന്ന് ചൂണ്ടിക്കാട്ടി എല്‍ഡിഎഫ് തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് പരാതി നൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസ്; ചോദ്യമുനയില്‍ വീണ, ഇഡിക്ക് മുന്നില്‍ വീണ്ടും ഹാജരായി
പുലർച്ചെ 2.30, അമിത വേഗത്തിൽ വന്ന കാർ പെട്ടെന്ന് നിന്നു, പട്രോളിംഗ് സംഘം കണ്ടത് സ്റ്റിയറിങ്ങിൽ തലതാഴ്ത്തി കിടക്കുന്ന യുവാവ്; രക്ഷകരായി പൊലീസ്