ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല; വി മുരളീധരന് ടിപി സെൻകുമാറിന്‍റെ മറുപടി

Web Desk   | Asianet News
Published : Feb 24, 2020, 08:29 PM ISTUpdated : Feb 24, 2020, 08:37 PM IST
ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല; വി മുരളീധരന് ടിപി സെൻകുമാറിന്‍റെ മറുപടി

Synopsis

എൻഡിഎ കൺവീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ളത് സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള കേസുകളാണ് ഉള്ളതെന്നും ടിപി സെൻകുമാര്‍ 

തിരുവനന്തപുരം: ടിപി സെൻകുമാറിനും സുഭാഷ് വാസുവിനും ബിജെപി പിന്തുണയില്ലെന്ന കേന്ദ്ര മന്ത്രി വി മുരളീധരന്‍റെ പ്രസ്താവനക്ക് മറുപടിയുമായി ടിപി സെൻകുമാര്‍ . ബിജെപി പിന്തുണ തേടി ആരുടെ അടുത്തും പോയിട്ടില്ല. ശബരിമല യുവതീ പ്രവേശന പ്രക്ഷോഭത്തെ തുടര്‍ന്ന് 993 കേസുകൾ നേരിടുന്നുണ്ട്, വി മുരളീധരന് എതിരെ എത്ര കേസുകൾ ഉണ്ടെന്നും ടിപി സെൻകുമാര്‍ ചോദിച്ചു. 

തുഷാര്‍ വെള്ളാപ്പള്ളിയെ പിന്തുണച്ച് വി മുരളീധരൻ എത്തിയതിനെതിരെയും ടിപി സെൻകുമാര്‍ പ്രതികരണവുമായി എത്തി.  എൻഡിഎ കൺവീനര്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയുള്ളത് സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള കേസുകളാണ് ഉള്ളതെന്നാണ് ടിപി സെൻകുമാറിന്‍റെ മറുപടി. തനിക്കെതിരെ അത്തരം കേസുകളൊന്നും ഇല്ലെന്നും സെൻകുമാര്‍ ഓര്‍മ്മിപ്പിക്കുന്നു, 

സുഭാഷ് വാസുവും ടിപി സെൻകുമാറും ചേര്‍ന്ന് ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെയും എസ്എൻഡിപിക്ക് എതിരെയും നടത്തുന്ന നീക്കങ്ങൾ തള്ളിപ്പറഞ്ഞ് കേന്ദ്ര മന്ത്രി വി മുരളീധരൻ രംഗത്തെത്തിയിരുന്നു. ടിപി സെൻകുമാറിന് എൻഡിഎയുമായി ഒരു ബന്ധവുമില്ല. സുഭാഷ് വാസുവും സെൻകുമാറും ചേർന്നുള്ള നീക്കങ്ങൾ ബിജെപിയുടെ അറിവോടെയല്ലെന്നുമുള്ള  വി മുരളീധരന്‍റെ വിശദീകരണത്തിനാണ് ടിപി സെൻകുമാറിന്‍റെ മറുപടി

തുടര്‍ന്ന് വായിക്കാം: ടിപി സെൻകുമാറിനും സുഭാഷ് വാസുവിനും ബിജെപി പിന്തുണ ഇല്ല: വി മുരളീധരൻ...
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ 'കൈ' പിടിച്ച് കേരളം; കോര്‍പ്പറേഷനുകളിൽ ചരിത്ര വിജയം, ഇനി അങ്കം നിയമസഭയിലേയ്ക്ക്
തിരുവനന്തപുരം കോർപ്പറേഷനിലടക്കം എൽഡിഎഫും യുഡിഎഫും ഒന്നിക്കുമോ? പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി