
കൊച്ചി: കൊവിഡ് വ്യപനത്തെ തുടർന്ന് അടച്ച കൊച്ചി ബ്രോഡ് വേ മാർക്കറ്റിൽ നിബന്ധനകളോടെ വ്യാപാരം പുനരാരംഭിക്കണമെന്ന് കേരള മർച്ചന്‍റസ് ചേംബർ ആവശ്യപ്പെട്ടു. മാർക്കറ്റിലെ വ്യാപാരിക്കും ജീവനക്കാർക്കും കൊവിഡ് ബാധിച്ചതിനെ തുടർന്ന് ഒന്നാം തീയതിയാണ് മാർക്കറ്റ് അടച്ചത്.
സമയ ക്രമീകരണം ഏർപ്പെടുത്തി പുറത്തു നിന്നുള്ള വ്യാപാരികളെ മാത്രം പ്രവേശിപ്പിച്ച് പച്ചക്കറി മാർക്കറ്റ് തുറക്കുക, പച്ചക്കറി മാർക്കറ്റ് അടച്ചതിനു ശേഷം മാത്രം പുറത്തുള്ള റോഡുകളിലെ കച്ചവട സ്‌ഥാപനങ്ങൾ തുറക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവർ ഉന്നയിച്ചിരിക്കുന്നത്. പുറത്തു നിന്നു വരുന്നവരെ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്പ് ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് പരിശോധിക്കണമെന്നും വ്യാപാരികൾ ആവശ്യപ്പെടുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam