ഓപ്പറേഷൻ സൗന്ദര്യയ്ക്കെതിരേ വ്യാപാരികൾ; 'പരിശോധന നടത്തേണ്ടത് ഉത്പാദനകേന്ദ്രങ്ങളിൽ, വിൽക്കാൻ പാടില്ലാത്ത വസ്തുക്കൾ ഏതെല്ലാമെന്ന് അറിയിക്കണം'

Published : Nov 29, 2026, 08:57 AM IST
OPERATION SOUNDARYA

Synopsis

കടകളിൽ പരിശോധന നടത്തി സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ടാർഗറ്റ് തികയ്ക്കാണു ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ദേവസ്യ മേച്ചേരി ആരോപിച്ചു.

തിരുവനന്തപുരം: ഓപ്പറേഷൻ സൗന്ദര്യയ്ക്കെതിരേ വ്യാപാരികൾ രം​ഗത്ത്. കടകളിൽ പരിശോധന നടത്തി സൗന്ദര്യ വർദ്ധക വസ്തുക്കൾ പിടിച്ചെടുക്കുന്ന നടപടി അവസാനിപ്പിക്കണമെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. ടാർഗറ്റ് തികയ്ക്കാണു ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതെന്നു വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ദേവസ്യ മേച്ചേരി ആരോപിച്ചു.

സൗന്ദര്യ വർദ്ധക വസ്തുക്കളുടെ ഗുണ നിലവാരം പരിശോധിക്കാൻ വ്യാപാരികൾക്ക് സംവിധാനം ഇല്ല. ഇത്തരം വസ്തുക്കളുടെ ഉത്പാദനകേന്ദ്രങ്ങളിലാണ് പരിശോധന നടത്തേണ്ടത്. വിൽക്കാൻ പാടില്ലാത്ത ഉത്പന്നങ്ങൾ ഏതെല്ലാമാണെന്ന് അധികൃതർ അറിയിക്കണം. ഓപ്പറേഷൻ സൗന്ദര്യയുടെ പേരിൽ വ്യാപാരികൾക്കെതിരായ നടപടി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു.

വ്യാജ സൗന്ദര്യ വർദ്ധക ഉത്പന്നങ്ങൾ കണ്ടെത്താനായി ഡ്ര​ഗ്സ് കൺട്രോൾ വകുപ്പ് നടത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ സൗന്ദര്യ. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാ​ഗങ്ങളിലായി നടത്തിയ പരിശോധനയിൽ ലക്ഷക്കണക്കിന് രൂപയുടെ ഉത്പന്നങ്ങളും പിടിച്ചെടുത്തിരുന്നു. മലപ്പുറത്ത് മുഖകാന്തി വർധിപ്പിക്കാനുള്ള ക്രീം ഉപയോ​ഗിച്ച 17-കാരിക്ക് ​ഗുരുതര വൃക്കരോ​ഗം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് ഓപ്പറേഷൻ സൗന്ദര്യ വീണ്ടും ശക്തമാക്കിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഏഷ്യാനെറ്റ് ന്യൂസ് ഐഡിയ ഫെസ്റ്റിവൽ അഗോറയ്ക്ക് ഇന്ന് കൊടിയിറങ്ങും; സംവാദ വേദികളിൽ ഇന്നും പ്രമുഖർ, വൈകുന്നേരം സ്റ്റീഫൻ ദേവസിയുടെ സംഗീതസന്ധ്യയും
സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ല എന്നതാണ് മുഖ്യമന്ത്രി വിഡി സതീശന്റെ കരുത്തെന്ന് കെപി നൗഷാദലി എംഎൽഎ; 'ജനകീയനാവാൻ കാരണമതാണ്'