സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ല എന്നതാണ് മുഖ്യമന്ത്രി വിഡി സതീശന്റെ കരുത്തെന്ന് കെപി നൗഷാദലി എംഎൽഎ. സതീശൻ ജനകീയ നേതാവെന്ന വികാരം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉണ്ടാകാൻ കാരണമിതാണെന്നും എംഎൽഎ

‌മലപ്പുറം: സ്വന്തമായി ഗ്രൂപ്പുണ്ടാക്കിയില്ല എന്നതാണ് മുഖ്യമന്ത്രി വിഡി സതീശന്റെ കരുത്തെന്ന് കെപി നൗഷാദലി എംഎൽഎ. സതീശൻ ജനകീയ നേതാവെന്ന വികാരം കോൺഗ്രസ് പ്രവർത്തകർക്കിടയിൽ ഉണ്ടാകാൻ കാരണമിതാണ്. സതീശന് വേണ്ടിയാണ് രാജ്മോഹൻ ഉണ്ണിത്താൻ ഷാഫിക്കെതിരെ സംസാരിച്ചത് എന്ന ചോദ്യത്തിന് പ്രസക്തിയില്ല. കേരളത്തിലെ ജനങ്ങൾ ഒരുപാട് ആഗ്രഹിച്ച് ഉണ്ടായ കുഞ്ഞാണ് വിഡി സതീശൻ സർക്കാരെന്നും കെപി നൗഷാദലി എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

‌ബിജെപിയുടെ ബുൾഡോസർ രാജിനും ഡീലിമിറ്റേഷൻ ബില്ലിനും എതിരായാണ് എംപിമാർ സംസാരിക്കേണ്ടത്. സതീശൻ സർക്കാരിനെ വിമർശിക്കാനുള്ള ശൂന്യാവസരം പോലും ഉണ്ടായിട്ടില്ല. സമയമാകുമ്പോൾ വിഡി സതീശൻ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം പറയുമെന്നും കെപി നൗഷാദലി എംഎൽഎ പറഞ്ഞു.