സമരമില്ല, ചര്‍ച്ചയില്‍ സന്തുഷ്ടര്‍, കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും: വ്യാപാരികള്‍

Published : Jul 16, 2021, 04:40 PM IST
സമരമില്ല, ചര്‍ച്ചയില്‍ സന്തുഷ്ടര്‍, കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും: വ്യാപാരികള്‍

Synopsis

ആവശ്യങ്ങള്‍ അം​ഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. 

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസറുദ്ദീന്‍. കടകള്‍ തുറക്കുന്നതിനായുള്ള സമരത്തില്‍ നിന്ന് പിന്മാറിയതായും നസറുദ്ദീന്‍ അറിയിച്ചു. ആവശ്യങ്ങള്‍ അം​ഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. ഓണം വരെ കടകള്‍ തുറക്കുന്നതിലാണ് വ്യാപാരികള്‍ അനുമതി തേടിയത്. എന്നാലിത് അനുഭാവപൂര്‍വ്വം പരി​ഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം ഭീഷണിയായിരുന്നില്ലെന്നും ടി നസറുദ്ദീന്‍ പറഞ്ഞു.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം