ഗവർണറുടെ രാജ്ഭവന്‍ യാത്ര, എഐടിയുസി സെക്രട്ടറിയേറ്റ് മാർച്ച് ; കാലു കുത്താനിടമില്ലാതെ തലസ്ഥാനത്തെ റോഡുകള്‍

Published : Jan 17, 2025, 12:42 PM IST
ഗവർണറുടെ രാജ്ഭവന്‍ യാത്ര, എഐടിയുസി സെക്രട്ടറിയേറ്റ് മാർച്ച് ; കാലു കുത്താനിടമില്ലാതെ തലസ്ഥാനത്തെ റോഡുകള്‍

Synopsis

പൊലീസ് ഗതാഗതം നിയന്ത്രിച്ചതോടെ പാളയം, പിഎംജി ,പ്ലാമ്മുട്, സ്റ്റാച്ച്യൂ, ജനറൽ ആശുപത്രി, കേരള സർവകലാശാല ,ആയുർവേദ കോളെജ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ജനങ്ങൾ ബ്ലോക്കിലാണ്.

തിരുവനന്തപുരം: ഗവർണറുടെ യാത്രയും എഐടിയുസി മാർച്ചും തലസ്ഥാന നഗരത്തിൽ സൃഷ്ടിച്ചത് രൂക്ഷമായ ഗതാഗതക്കുരുക്ക്. നയപ്രഖ്യാപനത്തിന് ശേഷം ഗവർണർ രാജ്ഭവനിലേക്ക് മടങ്ങുന്നതിനും എഐടിയുസിയുടെ സെക്രട്ടേറിയറ്റ് മാർച്ചിനുമായി പൊലീസ് ഗതാഗതം നിയന്ത്രിച്ചതോടെ പാളയം, പിഎംജി ,പ്ലാമ്മുട്, സ്റ്റാച്ച്യൂ, ജനറൽ ആശുപത്രി, കേരള സർവകലാശാല ,ആയുർവേദ കോളെജ് തുടങ്ങിയ ഭാഗങ്ങളിലെല്ലാം ജനങ്ങൾ ബ്ലോക്കിലാണ്. ആശാൻ സ്ക്വയറിന് സമീപം ബ്ലോക്കായതോടെ ആംബുലൻസുകൾ ഉൾപ്പടെ കുടുങ്ങി.

ഗവർണർ മടങ്ങിയെങ്കിലും സെക്രട്ടേറിയറ്റിന് മുന്നിൽ റോഡിൽ കസേരയിട്ട് നടത്തുന്ന സമരമാണ് നഗരത്തിലെ പ്രധാന പാതകളായ എംജി റോഡിലും എയർപോർട്ട് റോഡിലും ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. തൊഴിലാളി ദ്രോഹ നിലപാടുകള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് എഐടിയുസി സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന  പ്രതിഷേധ മാര്‍ച്ചിൽ മണിക്കൂറുകളായി നഗരം നിശ്ചലമാണ്. സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ തകര്‍ച്ച ഉള്‍പ്പടെ ചൂണ്ടിക്കാട്ടിയാണ് ഭരണപക്ഷ തൊഴിലാളി സംഘടന തന്നെ സമരത്തിനിറങ്ങുന്നത്.

ജോയിന്‍റ് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തിയ രാപ്പകല്‍ സമരം കഴിഞ്ഞിട്ട് അധിക ദിവസമാകുന്നതിന് മുമ്പാണ് എഐടിയുസിയും പ്രതിഷേധത്തിനൊരുങ്ങുന്നത്. പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് മെച്ചമുണ്ടായില്ല, തൊഴിലാളികളോടുള്ള വാഗ്ദാനം പാലിച്ചില്ല, തുടങ്ങിയ ആക്ഷേപങ്ങളാണ് സിപിഐ സംഘടന ഉന്നയിക്കുന്നത്. 

സര്‍ക്കാർ നവകേരളം എന്ന ലക്ഷ്യത്തിലേക്ക്, വയനാട് ടൗണ്‍ഷിപ്പ് ഒരു വര്‍ഷത്തിനകം; നയം പ്രഖ്യാപിച്ച് ഗവര്‍ണര്‍

ഏ‌ഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം