യാത്രക്കാര്‍ ശ്രദ്ധിക്കുക, ചുരത്തില്‍ മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം; പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ശ്രമം തുടരുന്നു

Published : May 31, 2026, 08:19 PM IST
traffic disrupted on thamarassery churam after trees fall on road

Synopsis

ശക്തമായ മഴയില്‍ താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ റോഡിലേക്ക് മരങ്ങള്‍ മുറിഞ്ഞുവീണു

കോഴിക്കോട്: ശക്തമായ മഴയില്‍ താമരശ്ശേരി ചുരം ഒന്നാം വളവിനും രണ്ടാം വളവിനും ഇടയില്‍ റോഡിലേക്ക് മരങ്ങള്‍ മുറിഞ്ഞുവീണു. തുടര്‍ന്ന് ചുരത്തിലൂടെയുള്ള ഗതാഗതം നിലവില്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഇരുചക്ര വാഹനങ്ങള്‍ക്ക് പോലും കടന്നുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരമായി മരങ്ങള്‍ മുറിച്ചുമാറ്റി ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.

കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ചുരം മേഖലയില്‍ ശക്തമായ മഴ തുടരുന്നതാണ് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്. നിലവിലെ സാഹചര്യം കണക്കിലെടുത്ത് ചുരം വഴിയുള്ള യാത്രകള്‍ ഒഴിവാക്കുകയോ ഇതര വഴികള്‍ സ്വീകരിക്കുകയോ ചെയ്യണമെന്ന് അധികൃതര്‍ അറിയിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രദേശവാസികൾ സമയോചിതമായി ഇടപെട്ടു, പൊട്ടക്കിണറ്റിൽ വീണ പട്ടിക്കുട്ടി ഹാപ്പി
സ്മിത ആശുപത്രിയിലെ നഴ്സിന്‍റെ ആത്മഹത്യാ ശ്രമം; പ്രതിഷേധം ശക്തം, ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ