പ്രദേശവാസികൾ സമയോചിതമായി ഇടപെട്ടു, പൊട്ടക്കിണറ്റിൽ വീണ പട്ടിക്കുട്ടി ഹാപ്പി

Published : May 31, 2026, 07:39 PM IST
puppy rescued alive from abandoned well in alappuzha

Synopsis

പ്രദേശവാസികളുടെയും രക്ഷാപ്രവർത്തകരുടെയും സമയോചിത ഇടപെടലിനെ തുടർന്ന് പൊട്ടക്കിണറ്റിൽ വീണ പട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി

ആലപ്പുഴ: പ്രദേശവാസികളുടെയും രക്ഷാപ്രവർത്തകരുടെയും സമയോചിത ഇടപെടലിനെ തുടർന്ന് പൊട്ടക്കിണറ്റിൽ വീണ പട്ടിയെ സുരക്ഷിതമായി പുറത്തെടുത്ത് രക്ഷപ്പെടുത്തി. തലവടി ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ വീണ പട്ടിയുടെ കരച്ചിൽ കേട്ട സമീപവാസിയായ രാമപുരത്ത് വീട്ടിൽ രാധിക ഭർത്താവ് ശശിയുമായി ചേർന്ന് പട്ടിയെ രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ശ്രമം വിഫലമായി. ഇതേ തുടർന്ന് ഗ്രാമപഞ്ചായത്ത് അംഗം അജിത് കുമാർ പിഷാരത്തിന് വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പട്ടിയെ ജീവനോടെ പുറത്തെടുത്തത്. പട്ടിക്ക് കാര്യമായ പരിക്കുകളില്ലെന്ന് അധികൃതർ അറിയിച്ചു. സാമൂഹ്യ പ്രവർത്തകരായ ശരത്ത്, അനന്തകൃഷ്ണൻ, വിജീഷ് എന്നിവർ നേതൃത്വം വഹിച്ചു.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

സ്മിത ആശുപത്രിയിലെ നഴ്സിന്‍റെ ആത്മഹത്യാ ശ്രമം; പ്രതിഷേധം ശക്തം, ആരോപണ വിധേയരായ മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ
തിരഞ്ഞെടുപ്പ് പരാജയം അവസാനമല്ല, ഞങ്ങൾ ഇവിടെ തന്നെയുണ്ട്, ജന്മനാട്ടിൽ ഇടതുമുന്നണിയുടെ സ്വീകരണത്തിൽ പിണറായി വിജയൻ