
കൊച്ചി: മെട്രോയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി (Traffic Restriction In Kochi Metro). പാളത്തിലെ അലൈൻറ്മെൻറിൽ തകരാർ കണ്ടെത്തിയ പത്തടിപ്പാലത്തെ തൂൺ ബലപ്പെടുത്തുന്നതിൻറെ ഭാഗമായാണ് നിയന്ത്രണം. തകരാർ കണ്ടെത്തിയ പത്തടിപ്പാലത്ത് കൂടിയുള്ള മെട്രോ സർവീസുകൾ കുറച്ചു. ആലുവയിൽ നിന്ന് പേട്ടയിലേക്കും തിരിച്ചും നേരിട്ടുള്ള ട്രെയിൻ സർവീസ് ഇനി 20 മിനിറ്റ് ഇടവേളയിൽ മാത്രമാകും നടത്തുക. നേരത്തെ ഏഴ് മിനിറ്റ് ഇടവേളയിലായിരുന്നു സർവീസ്. പത്തടിപ്പാലത്ത് നിന്ന് പേട്ട, ആലുവ എന്നിവിടങ്ങളിലേക്കും തിരിച്ചും ഏഴ് മിനിറ്റ് ഇടവിട്ട് സർവീസ് നടത്തുമെന്നും കെഎംആർഎൽ അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam