
കണ്ണൂർ : എലത്തൂരിൽ ട്രെയിൻ ആക്രമിക്കപ്പെട്ടത് ആസൂത്രിത ഭീകര പ്രവർത്തനമാണെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിന്റെ സമാധാനം തകർക്കൽ ആണ് ലക്ഷ്യം. ഇതിന്റെ അടിവെര് കണ്ടെത്തണമെന്നും ഇ പി ജയരാജൻ പറഞ്ഞു. പ്രഥമദൃഷ്ട്യാ ആസൂത്രിതമായ ഭീകരാക്രമണമായിട്ടാണ് തോനുന്നത്. സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗപ്പെടുത്തിക്കൊണ്ട് കുറ്റവാളികളെ കണ്ടെത്താനുള്ള നടപടികൾ സ്വീകരിച്ച് വരികയാണ്. എല്ലാ രംഗങ്ങളിലും ജാഗ്രതയുണ്ടാകണം. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു സംഭവം നടക്കാൻ യാതൊരു വിധ സാധ്യതയുമില്ല. അതുകൊണ്ടുതന്നെ ഇതിന്റെ വേര് എവിടെ വരെയുണ്ട്, ഇതിന്റെ പിന്നിൽ ഉള്ള കാര്യങ്ങളെന്തെല്ലാം എന്നിങ്ങനെ അടുത്ത ദിവസങ്ങളിലായിട്ട് മനസ്സിലാക്കാൻ കഴിയും എന്നാണ് കരുതുന്നത്. തീവണ്ടിക്ക് തീകൊടുക്കുക എന്ന ഭീകരപ്രവർത്തനം തന്നെയാണ് ഇതിന് പിന്നിലുള്ളതെന്നും ഇ പി ജയരാജൻ പറഞ്ഞു.
Read More : എലത്തൂർ ട്രെയിൻ ആക്രമണം; അന്വേഷണത്തിന് 18 അംഗ സംഘം, എഡിജിപി അജിത്കുമാർ നേതൃത്വം നൽകും
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam