എലത്തൂർ അക്രമം: 'ജനറൽ കമ്പർട്ട്മെന്റിൽ നിന്ന് റിസർവേഷൻ കമ്പർട്ട്മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്ക്കും'

Published : Apr 04, 2023, 02:26 PM IST
എലത്തൂർ അക്രമം: 'ജനറൽ കമ്പർട്ട്മെന്റിൽ നിന്ന് റിസർവേഷൻ കമ്പർട്ട്മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്ക്കും'

Synopsis

നേരത്തെയും വടക്കൻ മലബാറിൽ അട്ടിമറി ശ്രമങ്ങൾ നടന്നു എന്ന സംശയം ഉണ്ടെന്നും പികെ കൃഷ്ണദാസ്

മലപ്പുറം : എലത്തൂർ ട്രെയിൻ അക്രമത്തിന്റെ പശ്ചാത്തലത്തിൽ സുരക്ഷ ശക്തമാക്കുമെന്ന് റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ചെയർമാൻ പികെ കൃഷ്ണദാസ്. കൂടുതൽ ആർപിഎഫ് ജീവനക്കാരെ സുരക്ഷയ്ക്കായി നിയോഗിക്കും. ജനറൽ കമ്പർട്ട്മെന്റിൽ നിന്നും റിസർവേഷൻ കമ്പർട്ട്മെന്റിൽ പ്രവേശിക്കാനുള്ള പഴുതുകൾ അടയ്ക്കും. റെയിൽവേ പാസ്സഞ്ചേഴ്‌സ് അമിനിറ്റി ഈ മാസം 18 ന് യോഗം ചേർന്ന് കൂടുതൽ ശുപാർശകൾ സമർപ്പിക്കും. എലത്തൂർ സംഭവം അട്ടിമറിയാണെന്നാണെന്ന് സംശയിക്കുന്നു. കൃത്യമായ ചിത്രം രണ്ടു മൂന്ന് ദിവസത്തിനകം പുറത്തു വരും. നേരത്തെയും വടക്കൻ മലബാറിൽ അട്ടിമറി ശ്രമങ്ങൾ നടന്നു എന്ന സംശയം ഉണ്ടെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.

Read More : മധു കേസ്: കോടതി വിധി ആശ്വാസകരം; കേസ് നടത്തിപ്പിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച; വിഡി സതീശൻ

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

എൽഡ‍ിഎഫിൽ അപ്രതീക്ഷിത പ്രതിസന്ധി, പൊട്ടിത്തെറിച്ച് സിപിഐ എംഎല്‍എ രംഗത്ത്; പിന്നാലെ മറുപടിയുമായി മുൻ എംഎൽഎ ഗീത ഗോപി
എഴുപതിന്‍റെ ചെറുപ്പവുമായി ശശി തരൂര്‍, വിശ്വപൗരന്‍ സപ്തതി നിറവില്‍,തിളക്കമുള്ള കണ്ണുകള്‍ക്കും വെളിച്ചമേറിയ കാഴ്ചപ്പാടുകള്‍ക്കും പ്രായമാകുന്നേയില്ല