
പാലക്കാട്: കേരളത്തിൽ നിന്നും അയോധ്യയിലേക്കുള്ള ട്രെയിൻ സർവീസ് വൈകും. ഇന്ന് വൈകീട്ട് 7.10 ന് പാലക്കാട് നിന്നും കന്നിയാത്ര ആരംഭിക്കുമെന്നായിരുന്നു അറിയിപ്പ്. എന്നാൽ ഇന്ന് കന്നിയാത്ര ഉണ്ടാവില്ലെന്നാണ് വിവരം. ഇന്ന് വൈകിട്ട് പുറപ്പെട്ട് മറ്റന്നാൾ വൈകിട്ട് മൂന്നിന് അയോധ്യയിലെത്തുന്നതായിരുന്നു ട്രെയിനിൻ്റെ സമയക്രമം. അന്ന് തന്നെ തിരിച്ചും പുറപ്പെടുമെന്നായിരുന്നു അധികൃതർ അറിയിച്ചത്. എന്നാൽ കന്നിയാത്ര ഇന്ന് ഉണ്ടാവില്ലെന്നാണ് വിവരം.
അയോധ്യയിലേക്കുള്ള ആസ്ഥ സ്പെഷൽ ട്രെയിനുകളുടെ സർവീസ് അടുത്ത ആഴ്ച മുതൽ ആരംഭിക്കുമെന്നാണ് നിലവിലെ വിവരം. ഫെബ്രുവരി 9 നായിരിക്കും ആദ്യ സർവീസ് ആരംഭിക്കുക. അതേസമയം, ട്രെയിൻ സർവീസ് തുടങ്ങാത്തതിന്റെ കാരണം അധികൃതർ വ്യക്തമാക്കിയിട്ടില്ല.
കാസർകോട് രണ്ടുപേരെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam