ഗുരുവായൂർ എക്സപ്രസിന് മുകളിൽ മരക്കൊമ്പ് വീണു; ട്രെയിൻ ഗതാഗതം തടസപ്പെട്ടു

By Web TeamFirst Published Aug 8, 2019, 1:50 PM IST
Highlights

ഇരിങ്ങാലക്കുടയ്ക്കും ചാലക്കുടിയ്ക്കും ഇടയിൽ വച്ചാണ് ട്രെയിനിന് മുകളിലേക്ക് മരക്കൊമ്പ് വീണത്. ഇതോടെ കോഴിക്കോട് തിരുവനന്തപുരം ജനശതാബ്ദി അടക്കമുള്ള തീവണ്ടികൾ വൈകുകയാണ്.

തിരുവനന്തപുരം: കനത്ത മഴയെതുടർന്ന് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ഗുരുവായൂർ എക്സ്പ്രസിന് മുകളിൽ മരക്കമ്പ് വീണതോടെയാണ് ട്രെയിൻ ഗതാഗതം താറുമാറായത്. ഇരിങ്ങാലക്കുടയ്ക്കും ചാലക്കുടിയ്ക്കും ഇടയിൽ വച്ചാണ് ട്രെയിനിന് മുകളിലേക്ക് മരക്കൊമ്പ് വീണത്. 

എസി കോച്ചിന് മുകളിലേക്കാണ് മരക്കമ്പ് വീണത് ഇതോടെ കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി അടക്കമുള്ള തീവണ്ടികൾ വൈകുകയാണ്. ജനശതാബ്ദി ആലുവയിൽ നിർത്തിയിട്ടിരിക്കുകയാണ്. കൊച്ചുവേളി - മുംബൈ എക്സ്പ്രസ് കറുകുറ്റിയിലും, തിരുവനന്തപുരം - അമൃത്സർ എക്സ്പ്രസ് ആലുവയിലും നിർത്തിയിട്ടിരിക്കുകയാണ്. 

കോഴിക്കോട് വെള്ളം കയറി ഇലക്ട്രിക് സംവിധാനം തകരാറിലായതിനാൽ  മാവേലി എക്സ്പ്രസ് ഫറോക്കിൽ നിർത്തിയിട്ടിരിക്കുകയാണ്. തിരുവനന്തപുരത്ത് നിന്ന് മംഗലുരുവിലേക്ക് പോകുന്ന വണ്ടി നേരത്തെ തന്നെ വൈകിയാണ് ഓടുന്നത്. കോഴിക്കോട് ട്രാക്കിൽ മരം വീണതിനാൽ ഓഖ എക്സ്പ്രസും രണ്ട് മണിക്കൂറും വൈകി.

click me!