സംസ്ഥാനത്ത് നാളെ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, നാല് ട്രെയിനുകൾ റദ്ദാക്കി, എട്ടെണ്ണം ഭാ​ഗികവും

Published : Apr 04, 2024, 08:17 PM ISTUpdated : Apr 04, 2024, 08:40 PM IST
സംസ്ഥാനത്ത് നാളെ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണം, നാല് ട്രെയിനുകൾ റദ്ദാക്കി, എട്ടെണ്ണം ഭാ​ഗികവും

Synopsis

നാല് ട്രെയിനുകൾ പൂർണമായും എട്ട് ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി. 

കൊച്ചി: വെള്ളിയാഴ്ച ചാലക്കുടി യാർഡിൽ ട്രാക്ക് മെഷീൻ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ നാളെ ട്രെയിൻ ​ഗതാ​ഗതത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് റെയിൽവേ അറിയിച്ചു. നാല് ട്രെയിനുകൾ പൂർണമായും എട്ട് ട്രെയിനുകൾ ഭാ​ഗികമായും റദ്ദാക്കി. 

പൂർണ്ണമായ റദ്ദാക്കിയ ട്രെയിനുകൾ

1. ട്രെയിൻ നമ്പർ 06453 എറണാകുളം-കോട്ടയം പാസഞ്ചർ 
2. ട്രെയിൻ നമ്പർ 06434 കോട്ടയം-എറണാകുളം പാസഞ്ചർ 
3. ട്രെയിൻ നമ്പർ 06017 ഷൊർണൂർ-എറണാകുളം മെമു 
4. ട്രെയിൻ നമ്പർ 06018 എറണാകുളം- ഷൊർണൂർ മെമു 

ഭാഗികമായി റദ്ദാക്കിയവ 

1. ട്രെയിൻ നമ്പർ 16127 ചെന്നൈ എഗ്‌മോർ - ഗുരുവായൂർ എക്‌സ്‌പ്രസ് എറണാകുളത്തിനും ഗുരുവായൂരിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. 
2. ഗുരുവായൂരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16128 ഗുരുവായൂർ - ചെന്നൈ എഗ്മോർ എക്‌സ്പ്രസ് ഗുരുവായൂരിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. എറണാകുളത്ത് നിന്ന് ട്രെയിൻ പുറപ്പെടും. 
3. ട്രെയിൻ നമ്പർ 16341 ഗുരുവായൂർ-തിരുവനന്തപുരം സെൻട്രൽ ഇൻ്റർസിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് 05.20 ന് പുറപ്പെടും. 
4. ട്രെയിൻ നമ്പർ 16342 തിരുവനന്തപുരം സെൻട്രൽ - ഗുരുവായൂർ ഇൻ്റർസിറ്റി എക്സ്പ്രസ് ട്രെയിൻ എറണാകുളത്ത് അവസാനിക്കും. 
5.  16187 നമ്പർ കാരക്കൽ-എറണാകുളം എക്‌സ്പ്രസ് പാലക്കാടിനും എറണാകുളത്തിനും ഇടയിൽ ഭാഗികമായി റദ്ദാക്കി.
6. എറണാകുളത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16188 എറണാകുളം - കാരക്കൽ എക്‌സ്പ്രസ് എറണാകുളത്തിനും പാലക്കാടിനും ഇടയിൽ ഭാഗികമായി റദ്ദാക്കി. ഏപ്രിൽ 06 ന് 01.40 ന് പാലക്കാട് നിന്ന് ട്രെയിൻ പുറപ്പെടും. 
7. ട്രെയിൻ നമ്പർ 16328 ഗുരുവായൂർ - മധുരൈ എക്‌സ്പ്രസ് എറണാകുളം ടൗണിൽ നിന്ന് 08.00 മണിക്ക് പുറപ്പെടും. 
8. മധുര-ഗുരുവായൂർ എക്‌സ്പ്രസ് നമ്പർ 16327 സർവീസ് എറണാകുളം ടൗണിൽ അവസാനിക്കും.


സമയക്രമത്തിൽ മാറ്റം വരുത്തിയ ട്രെയിനുകൾ

1. പുണെയിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 16381 പൂനെ - കന്യാകുമാരി എക്സ്പ്രസ് 3 മണിക്കൂർ 15 മിനിറ്റ് വൈകും. 
2 മൈസൂരിൽ നിന്ന് പുറപ്പെട്ട ട്രെയിൻ നമ്പർ 16315 മൈസൂരു - കൊച്ചുവേളി എക്‌സ്പ്രസ് 3 മണിക്കൂർ 5 മിനിറ്റ് വൈകും. 
3. ട്രെയിൻ നമ്പർ 16526 കെഎസ്ആർ ബെംഗളൂരു - കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് ഒരു മണിക്കൂർ വൈകും. 
4. ട്രെയിൻ നമ്പർ 12618 ഹസ്രത്ത് നിസാമുദ്ദീൻ-എറണാകുളം ജംഗ്ഷൻ മംഗള എക്‌സ്പ്രസ് ഒരു മണിക്കൂർ വൈകും.  
5. ചണ്ഡീഗഢ് - കൊച്ചുവേളി സമ്പർക്ക് ക്രാന്തി എക്‌സ്‌പ്രസ് റൂട്ടിൽ 30 മിനിറ്റ് വൈകും. 
6. ട്രെയിൻ നമ്പർ 12623 MGR ചെന്നൈ സെൻട്രൽ - തിരുവനന്തപുരം സെൻട്രൽ മെയിൽ റൂട്ടിൽ 2 മണിക്കൂർ വൈകും. 
7. ട്രെയിൻ നമ്പർ 22149 എറണാകുളം– പൂനെ പൂർണ എക്സ്പ്രസ് ഒരു മണിക്കൂർ വൈകും. 
8. ട്രെയിൻ നമ്പർ 12684 SMVT ബംഗളൂരു-എറണാകുളം എക്‌സ്‌പ്രസ്  2 മണിക്കൂർ 15 മിനിറ്റ് വൈകും. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പഹൽഗാം ഭീകരാക്രമണം; കുറ്റപത്രം സമർപ്പിച്ച് എൻഐഎ, ചോദ്യം ചെയ്യലില്‍ ഭീകരരെ കുറിച്ചുള്ള കൂടുതൽ വിവരം ലഭിച്ചു
പാലക്കാട് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു; നാല് പഞ്ചായത്തുകളിൽ നിയന്ത്രണം, പന്നി മാംസം വിതരണം ചെയ്യുന്നതിന് വിലക്ക്