കൊച്ചുവേളി യാര്‍ഡില്‍ നിര്‍മാണ പ്രവര്‍ത്തനം; ഞായറാഴ്ച നിരവധി ട്രെയിനുകള്‍ റദ്ദാക്കി

Published : Dec 10, 2022, 05:16 PM ISTUpdated : Dec 10, 2022, 05:17 PM IST
കൊച്ചുവേളി യാര്‍ഡില്‍ നിര്‍മാണ പ്രവര്‍ത്തനം; ഞായറാഴ്ച നിരവധി ട്രെയിനുകള്‍ റദ്ദാക്കി

Synopsis

നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് അടക്കം നിരവധി ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. നിലമ്പൂര്‍ റോഡ്-  കോട്ടയം ഇന്റര്‍സിറ്റി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയോടും.

തിരുവനന്തപുരം: കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍  നടക്കുന്നതിനാല്‍ ഞായറാഴ്ച ഓടുന്ന പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ റദ്ദാക്കി. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് അടക്കം നിരവധി ട്രെയിനുകള്‍ പൂര്‍ണ്ണമായും റദ്ദാക്കി. നിലമ്പൂര്‍ റോഡ്-  കോട്ടയം ഇന്റര്‍സിറ്റി എക്‌സ്പ്രസ് മൂന്ന് മണിക്കൂര്‍ വൈകിയോടുമെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. 

ഡിസംബർ ഒന്നു മുതൽ 12 വരെ  21 ഓളെ ട്രെയിനുകളാണ് റദ്ദാക്കിയത്. ചില ട്രെയിനുകള്‍ വൈകിയോടുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. 10, 12 തിയതികളി​ലെ കൊച്ചുവേളി-ചണ്ഡിഗർ സൂപ്പർഫാസ്റ്റ്​ ​(12217 )ആലപ്പുഴയിൽ നിന്നാവും തുടങ്ങുക. ഞായറാഴ്ച പൂര്‍ണ്ണമായി റദ്ദാക്കിയ ട്രെയിനുകള്‍ പട്ടിക ചുവടെ.
 
* കൊല്ലം- കന്യാകുമാരി മെമു എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും) 
* കൊച്ചുവേളി- നാഗര്‍കോവില്‍ എക്‌സ്പ്രസ് (തിരിച്ചുള്ള  സര്‍വീസും) 
* നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും) 
* കൊച്ചുവേളി- ലോകമാന്യതിക് ഗരീബ് രഥ് എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും) 
* എസ്.എം.വി.ടി ബെംഗളൂരു- കൊച്ചുവേളി ഹംസഫര്‍ എക്‌സ്പ്രസ് 
* മംഗളൂരു- കൊച്ചുവേളി അന്ത്യോദയ എക്‌സ്പ്രസ് 
* തിരുവനന്തപുരം- ഗുരുവായൂര്‍ ഇന്റര്‍സിറ്റി 
* കൊല്ലം- തിരുവനന്തപുരം എക്‌സ്പ്രസ് 
* നാഗര്‍കോവില്‍- കൊല്ലം എക്‌സ്പ്രസ് (തിരിച്ചുള്ള സര്‍വീസും) 
* പുനലൂര്‍- നാഗര്‍കോവില്‍ എക്‌സ്പ്രസ് 
* കന്യാകുമാരി- പുനലൂര്‍ എക്‌സ്പ്രസ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് (തിരിച്ചുള്ള സര്‍വീസും).

Read More : കൈ കാണിച്ചിട്ടും കാർ നിർത്തിയില്ല, പിന്നാലെ പാഞ്ഞ് എക്സൈസ്; കിട്ടിയത് കഞ്ചാവിന് പകരം ചന്ദനം

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കുറ്റ്യാടിയിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമമെന്ന് പരാതി; കേസെടുത്ത് പയ്യോളി പൊലീസ്
സുധീർ കരമനയുടെ സ്ഥാനാർത്ഥിത്വം: ജനാധിപത്യ കേരള കോൺ​ഗ്രസിന് അതൃപ്തി, പാർട്ടിയോട് ആലോചിച്ചില്ലെന്ന പരാതിയുമായി സംസ്ഥാന കമ്മിറ്റി