പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരിൽ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെയുണ്ടായ അപകടത്തിൽ‌ ഡ്രൈവർ‌ക്കായി തെരച്ചിൽ തുടരുന്നു.

പട്ടാമ്പി: പാലക്കാട് പട്ടാമ്പി കറുകപ്പുത്തൂരിൽ ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെയുണ്ടായ അപകടത്തിൽ‌ ഡ്രൈവർ‌ക്കായി തെരച്ചിൽ തുടരുന്നു. ചാത്തന്നൂർ ചാലാച്ചി സ്വദേശി താഹിർ ആണ് ലോറിയിലുണ്ടായിരുന്നത്. ക്വാറി മണ്ണിട്ട് നികത്തുന്നതിനിടെ മൺകൂന ഇടിഞ്ഞ് സമീപത്തെ കുളത്തിലേക്ക് ടിപ്പർ ലോറി മറിയുകയായിരുന്നു. കുളത്തിലെ ചെളിയിൽ ലോറി താഴ്ന്നുപോവുകയായിരുന്നു. രാവിലെ 7.30 യോടെയാണ് സംഭവം. വാഹനം പിറകോട്ട് നീങ്ങി വീഴുകയായിരുന്നു. നിലവിൽ പട്ടാമ്പി, ഷൊർണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്ന് ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയിട്ടുണ്ട്. ലോറിക്കായുള്ള തെരച്ചിൽ തുടരുകയാണ്.

ചാത്തനൂർ സ്വദേശിയാണ് താഹിർ. ​ഗൾഫിലായിരുന്നു ജോലി. ആറുമാസം മുമ്പാണ് നാട്ടിൽ വന്നത്. പിന്നീട് നാട്ടിൽ വന്ന് ടിപ്പർ ലോറി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. വലിയ ക്വാറിയാണ്. ഒരു മാസമായി മണ്ണിടിച്ച് തൂർത്ത് വരികയായിരുന്നു. അപകടമുണ്ടായതോടെ ലോറി ചേറിൽ പൂഴ്ന്ന് പോവുകയായിരുന്നു. അതേസമയം, അപകടം സംഭവിച്ച് 4 മണിക്കൂറായിട്ടും ലോറി കണ്ടെത്താനായിട്ടില്ല.