തിരുവനന്തപുരത്ത് ട്രാൻസ്ജെന്റർ സർക്കസ് കാണാൻ വന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; അറസ്റ്റ്

Published : Aug 14, 2023, 05:23 PM IST
തിരുവനന്തപുരത്ത് ട്രാൻസ്ജെന്റർ സർക്കസ് കാണാൻ വന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചു; അറസ്റ്റ്

Synopsis

പ്രതിയായ ട്രാൻസ്ജെന്റർ ഗീതുവിനെ ഇന്ന് കിഴക്കേക്കോട്ടയിൽ വച്ച് തന്നെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് അച്ഛന്റെ കൈയ്യിലിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച കേസിൽ ട്രാൻസ്ജെന്റർ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് കിഴക്കേക്കോട്ടയിൽ വച്ചാണ് സംഭവം. മണ്ണന്തല സ്വദേശി പ്രസാദും ഭാര്യയും കുട്ടിയുമായി സർക്കസ് കാണാൻ വന്നതായിരുന്നു. ഇതിനിടെ ട്രാൻസ്ജെന്ററായ പ്രതി കുട്ടിയെ പ്രസാദിന്റെ കൈയ്യിൽ നിന്നും പിടിച്ച് വലിച്ച് തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പ്രസാദ് കുട്ടിയെ കൈവിടാതെ പിടിച്ചു. ഇതിനിടെ ആളുകൾ ഓടിക്കൂടിയപ്പോൾ പ്രതി ഓടിരക്ഷപ്പെട്ടു. പ്രസാദ് ഇന്നലെ തന്നെ ഫോർട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. പ്രതിയായ ട്രാൻസ്ജെന്റർ ഗീതുവിനെ ഇന്ന് കിഴക്കേക്കോട്ടയിൽ വച്ച് തന്നെ ഫോർട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് | Malayalam News Live
 

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'