KURTC : കെയുആർടിസി ബസുകൾക്ക് മരണമണി; ഘട്ടംഘട്ടമായി ഒഴിവാക്കാൻ തീരുമാനം, ആക്രി വിലയ്ക്ക് വിൽക്കും

Web Desk   | Asianet News
Published : Dec 11, 2021, 02:40 PM IST
KURTC :  കെയുആർടിസി ബസുകൾക്ക് മരണമണി; ഘട്ടംഘട്ടമായി ഒഴിവാക്കാൻ തീരുമാനം, ആക്രി വിലയ്ക്ക് വിൽക്കും

Synopsis

കെ എസ് ആർ ടി സിക്ക് വലിയ നഷ്ടമാണ് ഈ ബസുകളെന്നാണ് ഗതാഗതമന്ത്രി ഇപ്പോൾ പറയുന്നത്. ഒരു ലീറ്റർ ഡീസലിന് രണ്ട് കിലോമീറ്ററാണ് കിട്ടുന്നത്.  മിക്കതിനും ഗുണനിലവാരമില്ല. പരിപാലനച്ചെലവ് കൂടുതലാണ്. കൊവി‍ഡ് കാലമായിതിനാൽ എ സി ബസിൽ ആള് കേറുന്നില്ല.

കൊച്ചി: കേരളത്തിലെ നിരത്തുകൾക്ക് അഴകായിരുന്ന കെ യു ആർ ടി സി ബസുകൾക്ക് മരണമണി മുഴങ്ങുന്നു. ഇത്തരം ബസുകൾ സംസ്ഥാന സർക്കാരിന് കടുത്ത ബാധ്യതയാണെന്നും ഘട്ടഘട്ടമായി ഒഴിവാക്കുകയാണെന്നും ഗതാഗതമന്ത്രി തന്നെ അറിയിച്ചു.

എറണാകുളം കെ യു ആർ ടി സി ബസ് സ്റ്റാൻ‍ഡിൽ മരണം കാത്തുകഴിയുന്ന എ സി , നോൺ എ സി ബസുകളുടെ അവസ്ഥ ഏഷ്യാനെറ്റ് ന്യൂസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നതാണ്. ബസുകളുടെ ഉളളിലെ ദുരവസ്ഥ ദുരവസ്ഥ ഇതിലെ ജീവനക്കാരും പുറം ലോകത്തെ അറിയിച്ചിരുന്നു. എന്നാൽ കെ എസ് ആർ ടി സിക്ക് വലിയ നഷ്ടമാണ് ഈ ബസുകളെന്നാണ് ഗതാഗതമന്ത്രി ഇപ്പോൾ പറയുന്നത്. ഒരു ലീറ്റർ ഡീസലിന് രണ്ട് കിലോമീറ്ററാണ് കിട്ടുന്നത്.  മിക്കതിനും ഗുണനിലവാരമില്ല. പരിപാലനച്ചെലവ് കൂടുതലാണ്. കൊവി‍ഡ് കാലമായിതിനാൽ എ സി ബസിൽ ആള് കേറുന്നില്ല. തേവരയിലേതടക്കം മിക്ക ബസുകളും ആക്രിവിലയ്ക്ക് പൊളിക്കാൻ ഇട്ടിരിക്കുന്നത്.

രാജ്യത്തെ നഗരവികസനത്തിന്‍റെ ഭാഗമായിട്ടാണ് ജൻറം പദ്ധതി വഴി സൗജ്യനമായി സംസ്ഥാനങ്ങൾക്ക് എസി, നോൺ എസി ബസുകൾ നൽകിയത്.  നഗരത്തിനുളളിൽ സർക്കുലർ സർവീസ് എന്നതായിരുന്നു ആശയം. എന്നാൽ കേരളമാകട്ടെ പ്രത്യേക കമ്പനി തന്നെ രൂപീകരിച്ച് ദീർഘദൂര സർവീസുകളും നടത്തി. ഇതുപലപ്പോഴും നിയമപരമായി ചോദ്യം ചെയ്യപ്പെട്ടിരുന്നു. കൊവിഡ് കാലം കഴിയുന്നതോടെ കട്ടപ്പുറത്തായി ഈ ബസുകളിൽ ഭൂരിഭാഗവും  ആക്രിവിലയ്ക്ക് വിൽക്കാനാണ് സർക്കാർ നീക്കം. 

 Read Also: ഏകീകൃത കുര്‍ബാന അംഗീകരിക്കാനാവില്ല; ജനാഭിമുഖ കുർബാന തുടരുമെന്ന് അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കുട്ടിയുടെ കരളിൽ രക്തസ്രാവം
ഒന്നിച്ച് നീങ്ങാൻ എൻഎസ്എസും എസ്എൻഡിപിയും? നിർണായക കൂടിക്കാഴ്ച്ച ഉടൻ; ഐക്യ നീക്ക നിർദേശത്തിനു പിന്നിൽ സിപിഎം എന്ന് സൂചന