'അനുപമ മികച്ച ഉദ്യോഗസ്ഥ, തനിക്ക് യാതൊരു പരാതിയുമില്ല'; മാറ്റം സ്വാഭാവികമാണെന്ന് മന്ത്രി സി പി ജോൺ

Published : Oct 23, 2026, 12:22 PM IST
CP John TV Anupama

Synopsis

അനുപമ മികച്ച ഉദ്യോഗസ്ഥയാണെന്ന് മന്ത്രി സി പി ജോണ്‍. അനുപമയെ മാറ്റാൻ ഞാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും തനിക്ക് യാതൊരു പരാതിയുമില്ലെന്നും സി പി ജോണ്‍ പ്രതികരിച്ചു. അനുപമയുടെ മാറ്റം സ്വാഭാവികമാണെന്നും സി പി ജോൺ.

തിരുവനന്തപുരം: ഗതാഗത സെക്രട്ടറി ടി വി അനുപമയെ മാറ്റിയതിന് പിന്നിൽ താനല്ലെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍. അനുപമ മികച്ച ഉദ്യോഗസ്ഥയെന്നും ഒരു പരാതിയും ഇല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസാണല്ലോ ഉദ്യോഗസ്ഥരെ മാറ്റുന്നത്. അനുപമയുടെ മാറ്റം സ്വാഭാവിക നടപടികളുടെ ഭാഗമെന്നും സി പി ജോണ്‍ വിശദീകരിച്ചു. ഇന്നലെയാണ് ഗതാഗത സെക്രട്ടറി സ്ഥാനത്ത് നിന്നും ടി വി അനുപമയെ തദ്ദേശ സെക്രട്ടറിയാക്കിയത്.

ഗതാഗത വകുപ്പ് മന്ത്രി സി പി ജോണിൻ്റെ ഓഫീസുമായുള്ള ഭിന്നതയെ തുടർന്നാണ് മാറ്റം എന്നായിരുന്നു പുറത്തുവന്ന വിവരം. മന്ത്രിയുമായുള്ള അഭിപ്രായവ്യത്യാസത്തിൽ ഗതാഗത കമ്മീഷണർ നാഗരാജുവിനെ നേരത്തെ മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സെക്രട്ടറി അനുപമയെയും മാറ്റിയത്. കേന്ദ്ര സർവീസിൽ ഡപ്യൂട്ടേഷൻ കഴിഞ്ഞ് തിരികെയെത്തിയ ഡി ബാലമുരളിയാണ് ഗതാഗത വകുപ്പിൻ്റെ പുതിയ സെക്രട്ടറി. ജനറൽ അഡ്മിനിസ്ട്രേഷൻ വകുപ്പാണ് ഐഎഎസ് ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ച് ഉത്തരവിറക്കിയത്. അനുപമയെ തദ്ദേശ സ്വയംഭരണ സെക്രട്ടറിയായാണ് മാറ്റിനിയമിച്ചത്. കൂടാതെ ഗതാഗത വകുപ്പിന്റെ (ഏവിയേഷൻ, മെട്രോ, റെയിൽവേ) മുഴുവൻ സമയ അധിക ചുമതലയും ഇവർ വഹിക്കും. ഡി. ബാലമുരളിക്ക് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയും ഏവിയേഷൻ, മെട്രോ, റെയിൽവേ ഒഴികെയുള്ള ഗതാഗത വകുപ്പിന്റെ അധിക ചുമതലയും കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡിന്റെ ചെയർമാൻ & മാനേജിംഗ് ഡയറക്ടർ പദവിയും നൽകി. ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമ്മിള മേരി ജോസഫിനെ ഭക്ഷ്യ-പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധിക ചുമതലകളിൽ നിന്ന് ഒഴിവാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആരോഗ്യമന്ത്രിയാക്കിയത് പാർട്ടി,സ്ഥാനത്ത് നിന്ന് ഒഴിയാൻ ഉദ്ദേശിക്കുന്നില്ല', മുൻ ആരോഗ്യമന്ത്രിമാരുടെ ആരോപണം തള്ളി കെ മുരളീധരൻ
കേരളത്തിന്‍റെ 29ാമത് ​ഗവർണറായി ഓം പ്രകാശ് മാഥൂര്‍; സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു, സത്യവാചകം ചൊല്ലിക്കൊടുത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ്