കെഎസ്ആർടിസി പ്രതിസന്ധി: മന്ത്രിയും യൂണിയൻ നേതാക്കളും തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും

Published : Aug 27, 2022, 08:02 PM ISTUpdated : Aug 27, 2022, 08:07 PM IST
കെഎസ്ആർടിസി പ്രതിസന്ധി: മന്ത്രിയും യൂണിയൻ നേതാക്കളും തിങ്കളാഴ്ച മുഖ്യമന്ത്രിയെ കാണും

Synopsis

കെഎസ്ആർടിസിയിൽ ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കെഎസ്ആ‍ര്‍ടിസിയിലെ പ്രതിസന്ധി വീണ്ടും മുഖ്യമന്ത്രിക്ക് മുന്നിലേക്ക്. തിങ്കളാഴ്ച ഗതാഗത മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും മുഖ്യമന്ത്രിയെ കാണാൻ അനുമതി തേടി. സെപ്റ്റംബർ ഒന്നിന് മുമ്പ് രണ്ടുമാസത്തെ ശമ്പള കുടിശ്ശികയും ഓണം ഉത്സവബത്തയും നൽകണമെന്ന ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതിന് ചൊല്ലി ചർച്ച ചെയ്യാനാണ് വീണ്ടും കൂടിക്കാഴ്ച നടത്തുന്നത്. ശമ്പള വിതരണത്തിനായി 103 കോടി അനുവദിക്കാനുള്ള ഹൈക്കോടതി ഉത്തരവിൽ സര്‍ക്കാര്‍ നടപടിയെടുക്കാനും സാധ്യതയുണ്ട്. യൂണിയൻ നേതാക്കളുമായും  മുഖ്യമന്ത്രി അതേദിവസം നേരിട്ട് ചർച്ച നടത്തിയേക്കും. 

അതേ സമയം, കെഎസ്ആർടിസിയിൽ ഓണത്തിന് മുമ്പ് ശമ്പളം നൽകണമെന്ന ഹൈക്കോടതി ഉത്തരവിൽ അപ്പീൽ സാധ്യത തേടുകയാണ് സംസ്ഥാന സർക്കാർ.  നിയമ വശങ്ങൾ പരിശോധിക്കാൻ ധനവകുപ്പ് നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഓണത്തിന് മുമ്പ് കുടിശ്ശിക തീർത്ത്  രണ്ട് മാസത്തെ ശമ്പളവും ഓണബത്തയും നൽകണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. ഇതിനായി സർക്കാർ അ‌ഞ്ച് ദിവസത്തിനകം 103 കോടി രൂപ നൽകണം. സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന കെഎസ്ആർടിസിക്കും സർക്കാരിനും വലിയ ആശയക്കുഴപ്പമാണ് ഹൈക്കോടതി ഉത്തരവ് ഉണ്ടാക്കിയത്.

ഒരു മാസം ശമ്പളം നൽകാൻ  മാത്രം വേണ്ടത് 80 കോടി രൂപയാണെന്നിരിക്കെ രണ്ട് മാസത്തെ ശമ്പളവും ബത്തയും നൽകാൻ പണം എങ്ങിനെ കണ്ടെത്തും എന്നുള്ളതാണ് പ്രശ്നം. ഡ്യൂട്ടി പരിഷ്കരണത്തിലും ട്രാൻസ്ഫർ പ്രൊട്ടക്ഷനിലും സർക്കാരിന് വഴങ്ങിയാൽ 250 കോടി രൂപയുടെ ഒരു പക്കേജ് ചർച്ചകളിലുണ്ട്. അങ്ങിനെ നൽകാൻ ഉദ്ദേശിക്കുന്ന പണത്തിലെ ആദ്യഘ ഗഡു സർക്കാരിൽ നിന്ന് വാങ്ങിയെടുക്കാനാണ് ആലോചന. എന്നാൽ യൂണിയനുകൾ ഡ്യൂട്ടി പരിഷ്കാരത്തിന് വഴങ്ങിയിട്ടില്ല. 

ബജറ്റിന് പുറത്ത് സ്ഥിരമായി വലിയ തുക ഒരു സ്ഥാപനത്തിന് നൽകുന്നത് തെറ്റായ കീഴ്വഴക്കം ഉണ്ടാക്കുമെന്നാണ് ധന വകുപ്പിൻ്റെ നിലപാട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീൽ പോകുന്ന കാര്യം സർക്കാർ പരിഗണിക്കുന്നത്. ഇതിനായി മുൻകൈ എടുക്കേണ്ടത് കെഎസ്ആർടിസി മാനേജ്മെന്റാണെന്നാണ് സർക്കാർ നിലപാട്. ഏതായാലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിയമ സാധ്യതകൾ മനസ്സിലാക്കാൻ നിർദ്ദേശം നൽകിക്കഴി‌‌ഞ്ഞു. 

അതിടിനെ കെഎസ്ആര്‍ടിസി പെന്‍ഷൻ വിതരണം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. സഹകരണ  കണ്‍സോര്‍ഷ്യത്തിന്റെ കാലാവധി നീട്ടിയാണ് പ്രതിസന്ധി പരിഹരിച്ചത്. ജൂണ്‍ 30 ന് അവസാനിച്ച കരാർ അടുത്ത വർഷം ജൂൺ വരെ പുതുക്കി ഒപ്പിടാത്തതിനാൽ രണ്ടുമാസത്തെ പെൻഷൻ മുടങ്ങിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. പലിശയെച്ചൊല്ലിയുള്ള തർക്കമായിരുന്നു കരാർ വൈകാൻ കാരണം. സഹകരണ കൺസോഷ്യത്തിന് നൽകുന്ന പലിശ 8% ആക്കി കുറച്ചു. സഹകരണ സംഘങ്ങള്‍ വഴി തിങ്കളാഴ്ച മുതല്‍ പെന്‍ഷന്‍ വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതായി സഹകരണ മന്ത്രി വിഎൻ വാസവൻ അറിയിച്ചു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

Malayalam News live: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തിരുവനന്തപുരത്ത്; വിമാനത്താവളത്തിൽ നിന്ന് പുത്തരിക്കണ്ടത്തേക്ക് റോഡ് ഷോ, വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം നടക്കും