
തിരുവനന്തപുരം; വാരണാസിയിലെ വിശ്വനാഥ ക്ഷേത്രത്തിന് സമീപമുള്ള തിരുവിതാംകൂര്‍ദേവസ്വംബോര്‍ഡ് വക സത്രവും ധര്‍മ്മശാലയും അടിയന്തിരമായി നവീകരിക്കാനാണ് തിരുവിതാംകൂര്‍ദേവസ്വംബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‍റെ ഉടമസ്ഥതയിലുള്ള സത്രവും ധര്‍മ്മശാലയും നേരത്തെ തിരുവിതാംകൂര്‍ രാജകുടുംബത്തിന്‍റെ വകയായിരുന്നു.രാജാവില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് കൈമാറി കിട്ടിയ സത്രത്തിന്‍റെയും ധര്‍മ്മശാലയുടെയും നിലവിലെ സ്ഥിതി പരിശോധിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍റെ നേതൃത്വത്തിലുള്ള സംഘം വാരണാസിയില്‍ സന്ദര്‍ശനം നടത്തി കാര്യങ്ങള്‍
വിലയിരുത്തി.
സത്രം,ധര്‍മ്മശാല കെട്ടിടങ്ങളുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണേണ്ടതുണ്ട്.കോടികള്‍ വിലമതിക്കുന്ന ഈ സ്വത്ത് അന്യാധീനപ്പെട്ടുപോകാതിരിക്കാനാണ് അടിയന്തര നടപടിയുമായി ദേവസ്വം ബോര്‍ഡ് രംഗത്ത് എത്തിയതെന്നും പ്രസിഡന്‍റ് പറഞ്ഞു.കഴിഞ്ഞ ദിവസം വാരണാസിയിലെത്തിയ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍റെ നേതൃത്വത്തിലുള്ള സംഘം കാശിയിലെ മലയാളികളുടെ സമിതിയും വിളിച്ചുചേര്‍ത്തു.ഈ ആദ്യ യോഗത്തിലാണ് നവീകരണം സംബന്ധിച്ച് തീരുമാനമെടുത്തത്.
കെട്ടിടങ്ങളുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ ഒരുമാസത്തിനകം ആരംഭിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് അഡ്വ.കെ.അനന്തഗോപന്‍ അറിയിച്ചു.ബോര്‍ഡ് അംഗം പി.എം.തങ്കപ്പന്‍,ദേവസ്വം കമ്മീഷണര്‍ ബി.എസ്.പ്രകാശ്,ദേവസ്വം ചീഫ് എഞ്ചിനീയര്‍ അജിത്ത്കുമാര്‍,കോര്‍ഡിനേറ്റര്‍ റെജികുമാര്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.ആകെ നാലായിരത്തിലേറെ ചതുരശ്രഅടിയിലാണ് ഇരുനിലകളിലായുള്ള സത്രവും ധര്‍മ്മശാലയും ഉള്ളത്..കൂടാതെ സത്രത്തിനകത്ത് ഒരു ക്ഷേത്രവും ഉണ്ട്.വാരണാസിയിലെ മലയാളികളുടെ ഏഴംഗകമ്മിറ്റിയും യോഗത്തില്‍ രൂപീകരിച്ചിട്ടുണ്ട്.പുതുക്കിയ എസ്റ്റിമേറ്റിന്‍റെ അടിസ്ഥാനത്തില്‍ ഒരുമാസത്തിനുള്ളില്‍ നവീകരണം നടത്താനുള്ള നടപടി ബോര്‍ഡ് തലത്തില്‍ കൈക്കൊള്ളുമെന്നും പ്രസിഡന്‍റ് പറഞ്ഞു.
Varanasi Blast : വാരണാസി സ്ഫോടനക്കേസ്; മുഖ്യപ്രതി മുഹമ്മദ് വാലിയുള്ള ഖാന് വധശിക്ഷ
വാരണാസി സ്‌ഫോടന പരമ്പര കേസിൽ (Varanasi Blast case) മുഖ്യപ്രതി മുഹമ്മദ് വാലിയുള്ള ഖാന് (Waliullah Khan) വധശിക്ഷ വിധിച്ച് ഗാസിയാബാദ് കോടതി. സ്ഫോടനവുമായി ബന്ധപ്പെട്ട രണ്ട് കേസുകളില്‍ മുഖ്യപ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. 2006 ല്‍ രണ്ടിടങ്ങളിലായി നടന്ന സ്ഫോടനങ്ങളില്‍ 18 പേർ കൊല്ലപ്പെട്ട കേസിലാണ് വിധി.
സ്ഫോടനവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മൂന്ന് കേസുകളിലായി കൊലപാതകം, കൊലപാതകശ്രമം, ആയുധങ്ങളുപയോഗിച്ച് ആക്രമിക്കല്‍, സ്ഫോടക വസ്തു നിയമം എന്നീ കുറ്റങ്ങളാണ് മുഖ്യപ്രതി മുഹമ്മദ് വാലിയുള്ള ഖാനെതിരെ യുപി പോലീസ് ചുമത്തിയിരുന്നത്. വിചാരണയില്‍ മൂന്നില്‍ രണ്ട് കേസുകളിലും കുറ്റക്കാരനെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് സംഭവം നടന്ന് 16 വർഷങ്ങൾക്കിപ്പുറം ശിക്ഷാവിധി. ഗാസിയാബാദ് ജില്ലാ ജഡ്ജിയാണ് ശിക്ഷ വിധിച്ചത്.
ഉത്തർപ്രദേശ് പ്രയാഗ്രാജ് സ്വദേശിയാണ് മുഹമ്മദ് വാലിയുള്ള ഖാന്‍. വാലിയുള്ള ഖാനെ കൂടാതെ കേസുകളില്‍ പ്രതി ചേർക്കപ്പെട്ട മുസ്തഫീസ്, സക്കറിയ, വസീർ എന്നിവർ ഇപ്പോഴും ഒളിവിലാണ്. നാലാം പ്രതിയായ മുഹമ്മദ് സുബൈർ പൊലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് ആറ് കേസുകളാണ് ആകെ ഗാസിയാബാദ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കിട്ടാനുള്ളത് 10 മാസത്തെ ശമ്പളം; മലബാര്‍ ദേവസ്വം ജീവനക്കാര്‍ സമരത്തിലേക്ക്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam