
തിരുവനന്തപുരം: ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിനുപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലയ്ക്ക ആണെന്ന റിപ്പോർട്ടില്‍ ആശങ്ക വേണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ. പമ്പയിലെ ലാബിൽ പരിശോധിച്ച് ഗുണനിലവാലും ഉറപ്പുവരുത്തിയ ശേഷമാണ് ഏലക്ക വാങ്ങുന്നത്. ഇപ്പോഴത്തെ ആരോപണങ്ങൾക്കും പരാതികൾക്കും പിന്നിൽ കരാറുകാർ തമ്മിലുള്ള മത്സരമാണെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ അനന്തഗോപൻ പ്രതികരിച്ചു. പമ്പയിലെ ലാബിലെ സ്റ്റാൻഡേർഡ്സ് വെച്ചാണ് വർഷങ്ങളായി ശബരിമലയിലേക്കുള്ള ഭക്ഷ്യവസ്തുക്കൾ വാങ്ങുന്നതെന്ന് പറഞ്ഞ കെ അനന്തഗോപൻ, കോടതി നിർദ്ദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കുമെന്നും വ്യക്തമാക്കി.
ശബരിമലയിലെ അരവണ പ്രസാദ നിർമ്മാണത്തിനുപയോഗിക്കുന്നത് കീടനാശിനിയുടെ അംശം അടങ്ങിയ സുരക്ഷിതമല്ലാത്ത ഏലയ്ക്കയാണ് അരവണയില്‍ ഉപയോഗിക്കുന്നതെന്നാണ് കണ്ടെത്തൽ. തിരുവനന്തപുരത്ത് ലാബില്‍ നടത്തിയ പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചു. ഏലയ്ക്കാ വിതരണം സംബന്ധിച്ച് അയ്യപ്പാ സ്പൈസസ് കമ്പനി നൽകിയ ഹർജിയെ തുടര്‍ന്ന് ഹൈക്കോടതിയാണ് ഏലക്കയുടെ ഗുണ നിലവാരം പരിശോധിക്കാൻ നിര്‍ദ്ദേശിച്ചത്. ലാബ് പരിശോധനാ റിപ്പോർട്ടടക്കം വിഷയം ഹൈക്കോടതി നാളെ പരിഗണിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam