പഞ്ചാബിലും വിദ്യാർത്ഥികളുടെ ഭാവിയേക്കുറിച്ച് എന്താണ് സിജെപി സംസാരിക്കാത്തത്. എന്താണ് എല്ലാവരും നിശബ്ദരായത്. നിങ്ങളുടെ താൽപര്യങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് പാറ്റകളുടെ മൗനം
തിരുവനന്തപുരം: എവിടെ നിങ്ങളുടെ രക്ഷകരും ഹീറോകളും. പഞ്ചാബിൽ നടക്കുന്നതിനേക്കുറിച്ച് പാറ്റകൾ സംസാരിക്കാത്തതെന്താണ്. സിജെപിക്കെതിരെ രൂക്ഷമായ വിമർശനവുമായി സുരേഷ് ഗോപി എംപിയുടെ മകനും യുവ നടനുമായ മാധവ് സുരേഷ്. പഞ്ചാബിലും വിദ്യാർത്ഥികളുടെ ഭാവിയേക്കുറിച്ച് എന്താണ് സിജെപി സംസാരിക്കാത്തത്. എന്താണ് എല്ലാവരും നിശബ്ദരായത്. നിങ്ങളുടെ താൽപര്യങ്ങൾക്ക് പിന്നിലെ രാഷ്ട്രീയം വ്യക്തമാക്കുന്നതാണ് പാറ്റകളുടെ മൌനം. ബിജെപിക്കെതിരെ സംസാരിക്കുന്നത് എന്തോ വലിയ കാര്യമായാണ് എല്ലാവരും കാണുന്നത്. എന്നാൽ ബിജെപി ഉൾപ്പെടാത്ത സംഭവങ്ങളിലെ പ്രശ്നങ്ങൾ ആളുകൾ മനപൂർവ്വം മറക്കുന്നുവെന്നാണ് മാധവ് സുരേഷ് ഇൻസ്റ്റഗ്രാമിലെ സ്റ്റോറിയിൽ ആരോപിക്കുന്നത്. നീറ്റ് പരീക്ഷയെഴുതിയ വിദ്യാർത്ഥികൾക്കായി സംസാരിച്ചത് പോലെ പഞ്ചാബിലെ വിദ്യാർത്ഥികൾക്കായി സംസാരിക്കൂ. നിങ്ങളുടെ ആശയങ്ങൾ നിങ്ങളെ നിശബ്ദരാക്കാൻ അനുവദിക്കരുത്. എവിടെയാണ് സിജെപി. പഞ്ചാബിന്റെ കാര്യം വരുമ്പോൾ സാധാരണക്കാരന്റെ കാര്യമില്ലേയെന്നും മാധവ് ചോദിക്കുന്നത്.

മണ്ടനാവാതിരിക്കൂവെന്നാണ് സിജെപിയേക്കുറിച്ച് മാധവ് വിശദമാക്കുന്നത്. മാധവിന്റെ നിലപാടിനെ വിമർശിച്ചവരെ നട്ടെല്ലില്ലാത്തവർ എന്നാണ് യുവതാരം പരിഹസിക്കുന്നത്. സിജെപിക്കാർ തട്ടിപ്പുകാർ. അന്ധമായ നിലപാടുള്ളവർ. അവരേക്കുറിച്ച് കൃത്യമായ കാര്യങ്ങൾ അറിയുമ്പോൾ നിങ്ങൾ നിലപാട് മാറ്റുമെന്നും മാധവ് ഇൻസ്റ്റഗ്രാമിൽ അഭിപ്രായപ്പെടുന്നത്. വിദ്യാർത്ഥികളുടെ സമരങ്ങളെ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്ന പ്രതിപക്ഷ നിലപാടുകളെയും മാധവ് ചോദ്യം ചെയ്യുന്നുണ്ട്.


