
പത്തനംതിട്ട: നടൻ ദിലീപിന് ശബരിമല സന്നിധാനത്ത് വിഐപി ദർശനത്തിന് അവസരമൊരുക്കിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകിയെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്. കോടതി എന്ത് പറയുന്നു എന്ന് നോക്കിയ ശേഷം വീഴ്ച വരുത്തിയവർക്ക് എതിരെ മാതൃകാപരമായ നടപടി എടുക്കും. ചിട്ടയായ പ്രവർത്തനവും പൊലീസുമായുള്ള ഏകോപനവും തിരക്ക് നിയന്ത്രിക്കുന്നതിൽ ഫലം കണ്ടു. മണ്ഡല - മകരവിളക്ക് ഒരുക്കങ്ങൾ തൃപ്തികരമാണ്. വെർച്വൽ ക്യൂ പരിധി ഉയർത്തേണ്ട ആവശ്യമില്ല. ആളുകൾ സുഗമമായി ദർശനം പൂർത്തിയാക്കി മടങ്ങുന്നുണ്ട്. ശബരിമല സന്നിധാനത്ത് എല്ലാവരെയും ഒരുപോലെയാണ് കാണുന്നത്. അതിന് അനുസരിച്ച ക്രമീകരണങ്ങളാണ് നടപ്പാക്കിയത്. അതിൽ ചെറിയ വീഴ്ച വന്നുവെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam