സംസ്ഥാനത്ത് ഇന്ന് അർദ്ധരാത്രി മുതൽ ട്രോളിംഗ് നിരോധനം; ലംഘകർക്കെതിരെ കർശന നിയമ നടപടി, നിരോധനം ജൂലൈ 31 വരെ

Published : Jun 09, 2026, 06:12 AM IST
Trawling

Synopsis

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. നിരോധനം ലംഘിക്കുന്നവർ കർശന നിയമ നടപടി നേരിടേണ്ടി വരും.

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസമാണ് നിരോധനം. പ്രജനനം സുഗമമാക്കുക വഴി മത്സ്യ സമ്പത്ത് വർധിപ്പിക്കാൻ ലക്ഷ്യമിട്ടാണ് മൺസൂൺ കാല ട്രോളിംഗ് നിരോധനം. ഇക്കാലയളവിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് കടലിൽ പോയി മീൻ പിടിക്കാൻ വിലക്കുണ്ട്. രണ്ടുവള്ളങ്ങൾ ചേർന്ന് നടത്തുന്ന പെയർ ട്രോളിംഗും കർശനമായി നിരോധിച്ചു. ഹാർബറുകളിലെ ഡീസൽ ബങ്കുകളുടെ പ്രവർത്തനവും നിർത്തിവെക്കും. അന്യസംസ്ഥാന ബോട്ടുകൾക്ക് തീരത്ത് വിലക്കുണ്ട്. നിരോധനകാലത്ത് പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് ഇളവുണ്ട്. ചെറുവള്ളങ്ങൾ ഉപയോഗിച്ച് ഉപരിതല മത്സ്യബന്ധനം നടത്താം. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ വരെ പോയി ഇവർക്ക് മീൻ പിടിക്കാം. നിരോധനം ലംഘിക്കുന്നവർ കർശന നിയമ നടപടി നേരിടേണ്ടി വരും.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എംബിബിഎസ് വിദ്യാർഥികളിൽ നിന്നുള്ള അധിക ഫീസ് തിരികെ നൽകണമെന്ന നിർദേശത്തിൽ സർക്കാർ നടപടി നിർണായകം; ഇടപെടണമെങ്കിൽ സർക്കാർ നിർദേശം വേണമെന്ന് ഫീസ് റഗുലേറ്ററി കമ്മീഷൻ
ആലപ്പുഴയിലെ `രക്ഷാപ്രവവർത്തനം': മൂന്ന് ദിവസം നീണ്ട് നിന്ന വാദത്തിനൊടുവിൽ പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് ഉത്തരവ്