24 മണിക്കും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് സഹായത്തിനായി 011 23747079, 9310443880 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കേരള ഹൗസിലെ നോഡൽ ഓഫീസറായി നോർക്ക ഡെവലപ്മെന്‍റ് ഓഫീസർ ജെ. ഷാജിമോനെ ചുമതലപ്പെടുത്തി.

ദില്ലി: സംഘർഷം നിലനിൽക്കുന്ന ഗൾഫ് മേഖലയിലെ പ്രവാസി മലയാളികൾക്കായി മുഖ്യമന്ത്രി വി.ഡി സതീശന്‍റെ നിര്‍ദ്ദേശപ്രകാരം കേരള ഹൗസിൽ പ്രത്യേക കൺട്രോൾ റൂം തുറന്നു. 24 മണിക്കും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് സഹായത്തിനായി 011 23747079, 9310443880 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കേരള ഹൗസിലെ നോഡൽ ഓഫീസറായി നോർക്ക ഡെവലപ്മെന്‍റ് ഓഫീസർ ജെ. ഷാജിമോനെയും വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം നടത്തുന്നതിനുള്ള നോഡൽ ഓഫീസറായി അഡീഷണൽ റസിഡന്‍റ് കമ്മീഷണറുടെ ചാർജ്ജുള്ള ലെയ്സൺ ഓഫീസർ രാഹുൽ കെ ജയ്‌സ്വാറിനെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക