സേവനങ്ങള്‍ പുതിയ സെര്‍വറിലേക്ക്; സംസ്ഥാനത്ത് നാലുദിവസം ട്രഷറി ഭാഗികമായി മുടങ്ങും

By Web TeamFirst Published May 12, 2021, 2:43 PM IST
Highlights

ട്രഷറിയിൽ സോഫ്റ്റ്‍വെയർ തകരാർ മൂലം ഇടപാടുകളെല്ലാം താളം തെറ്റുന്നത് പതിവാണ്. എല്ലാ മാസവും ആദ്യ ആഴ്ചയാണ് സ്ഥിരമായി സാങ്കേതിക പ്രശ്നം ഉണ്ടാകുന്നത്. എപ്രിൽ ഒന്ന് മുതൽ പുതുക്കിയ ശമ്പളവും പെൻഷനും നൽകാൻ സോഫ്റ്റ്‍വെയർ പ്രശ്നം വലിയ വെല്ലുവിളിയുണ്ടാക്കി. 

തിരുവനന്തപുരം: സംസ്ഥാനത്തെ ട്രഷറി ഇടപാടുകൾ അടുത്ത നാല് ദിവസം മുടങ്ങും. പുതിയ സെർവർ സ്ഥാപിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്. സെർവർ  പ്രശ്നം മൂലം ട്രഷറി ഇടപാടുകൾ വൈകുന്നത് വലിയ പരാതിക്ക് ഇടയാക്കിയിരുന്നു. ഇതേ തുടർന്നാണ്‌ പുതിയ സെർവർ സർക്കാർ വാങ്ങിയത്. അത് സ്ഥാപിച്ചെങ്കിലും പക്ഷെ പുതിയ സെർവറിലേക്ക്  സോഫ്റ്റ്‌വെയർ മാറ്റുന്നത് വൈകിയിരുന്നു. അവധിദിവസങ്ങൾ ആയതുകൊണ്ട് വലിയ ബുദ്ധിമുട്ട് ഉണ്ടാവില്ലെന്നാണ് ധനവകുപ്പ് വ്യക്തമാക്കുന്നത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ബില്ലുകൾ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് പാസാക്കി നല്‍കാനും  ട്രഷറി ഡയറക്ടർ നിർദേശം  നൽകിയിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!