മരത്തിൽ നിന്ന് വീണ് നട്ടെല്ലൊടിഞ്ഞ് ആറുമാസമായി കിടപ്പിൽ; തുടർചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടി സുധാകരൻ

Published : Feb 15, 2026, 12:15 PM IST
Treatment help sudhakaran

Synopsis

കൂലിപ്പണിക്കിടെ മരത്തിൽ നിന്ന് വീണ് നട്ടെല്ലൊടിഞ്ഞ് കിടപ്പിലായ തൊഴിലാളി തുടർ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്.ഇടുക്കി കട്ടപ്പനക്കടുത്ത് മേട്ടുക്കുഴി സ്വദേശി സുധാകരന്‍റെ കുടുംബത്തിനാണ് ദുരവസ്ഥ. 

ഇടുക്കി: കൂലിപ്പണിക്കിടെ മരത്തിൽ നിന്ന് വീണ് നട്ടെല്ലൊടിഞ്ഞ് കിടപ്പിലായ തൊഴിലാളി തുടർ ചികിത്സക്ക് പണമില്ലാതെ വിഷമിക്കുകയാണ്.ഇടുക്കി കട്ടപ്പനക്കടുത്ത് മേട്ടുക്കുഴി സ്വദേശി സുധാകരന്‍റെ കുടുംബത്തിനാണ് ദുരവസ്ഥ. ആറു മാസമായി കട്ടിലിൽ നിന്ന് എഴുന്നേൽക്കാൻ പോലുമാകാതെ കിടപ്പിലാണ് സുധാകരൻ. ആഗസ്റ്റ് 31നാണ് മരം വെട്ടുന്നതിനിടെ ഏണിയിൽ നിന്നു വീണ് സുധാകരന്‍റെ നട്ടെല്ല് ഒടിഞ്ഞത്. തേനിയിലും കോട്ടയം മെഡിക്കൽ കോളജിലുമായി മസങ്ങളോളം ചികിത്സ നടത്തിയെങ്കിലും എഴുന്നേറ്റ് നടക്കാൻ കഴിഞ്ഞിട്ടില്ല. നട്ടെല്ലിന്‍റെ കശേരുക്കൾക്ക് കമ്പിയും സ്ക്രൂവുമിട്ടു. ചികിത്സക്കിടെ നല്ലെല്ലിനും കിഡ്നിക്കും പഴുപ്പ് ബാധിച്ചത് സ്ഥിതി കൂടുതൽ സങ്കീർണമാക്കി. ഇതിനകം ലക്ഷങ്ങൾ ചികിത്സക്കായി ചെലവാക്കി. 

ഒരു ശസ്ത്രക്രിയ കൂടി നടത്തിയാൽ എഴുന്നേറ്റ് നടക്കാൻ കഴിയുമെന്നാണ് ഡോക്ടർമാരുടെ കണ്ടെത്തൽ. ഇതിന് രണ്ടു ലക്ഷത്തിലധികം രൂപ വേണം. ഭാര്യ മിനി വല്ലപ്പോഴും കൂലിപ്പണി ചെയ്തു കിട്ടുന്ന തുച്ഛമായ തുകയും നാട്ടുകാരുടെ സഹായവും കൊണ്ടാണിവരിപ്പോൾ കഴിയുന്നത്. പലപ്പോഴും പട്ടിണിയിലുമാണ്. ഒരോ തവണയും ആംബുലൻസിൽ ആശുപത്രിയിലെത്തിക്കാനുള്ള തുക കണ്ടെത്താൻ പോലും ഇവർ പാടുപെടുകയാണ്. ഏതു നിമിഷവും ഇടിഞ്ഞു വീഴാറായ വീട്ടിൽ വാടകക്കാണിവർ കഴിയുന്നത്. സ്വന്തമായി വീടും സ്ഥലവുമില്ല. സുമനസുകള്‍ സഹായിച്ചാൽ സുധാകരന് എഴുന്നേറ്റ് നടക്കാൻ കഴിയും.

അക്കൗണ്ട് വിവരങ്ങള്‍:

Account holder Name: Sudhakaran

A/C NO: 352802010021479

IFSC: UBIN0535281

Bank : Union Bank Of India

Branch: Kattappana

Gpay: 9645763946

Mob : 9539003898,9544000389

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സര്‍ജിക്കല്‍ ബ്ലോക്ക്, സ്‌കിന്‍ബാങ്ക്, കാത്ത്‌ലാബ്, മദര്‍ ന്യൂബോണ്‍ കെയര്‍, ക്രഷ്; കോട്ടയം മെഡിക്കല്‍ കോളേജില്‍ 283.60 കോടി രൂപയുടെ പദ്ധതികള്‍
ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മിൽ പ്രശ്നം, പിന്നാലെ പുറത്തുനിന്ന് ഒരു സംഘമെത്തി; സ്കൂളില്‍ പത്താം ക്ലാസുകാരന് മർദനം