ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മിൽ പ്രശ്നം, പിന്നാലെ പുറത്തുനിന്ന് ഒരു സംഘമെത്തി; സ്കൂളില്‍ പത്താം ക്ലാസുകാരന് മർദനം

Published : Feb 15, 2026, 11:58 AM IST
10th student assault case

Synopsis

ആലപ്പുഴ പട്ടാമ്പിയില്‍ പത്താംക്ലാസുകാരന് മർദനം. പട്ടാമ്പി ജി.എച്ച്.എസ്.എസ്. ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്

പാലക്കാട്: പാലക്കാട് പട്ടാമ്പിയില്‍ പത്താംക്ലാസുകാരന് മർദനം. പട്ടാമ്പി ജി.എച്ച്.എസ്.എസ്. ഹയർ സെക്കന്‍ററി സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്. കഴിഞ്ഞ 13നായിരുന്നു സംഭവം. സ്കൂളിൽ ഒമ്പതാം ക്ലാസുകാരും പത്താം ക്ലാസുകാരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് പുറത്തുനിന്നെത്തിയ സംഘം കുട്ടിയെ ആക്രമിച്ചത്. കണ്ണിന് പരിക്കേറ്റതിനെ തുടര്‍ന്ന് കുട്ടി ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'അതു കൊണ്ടാണ് ശശി ബ്രാഞ്ചിൽ ഇരിക്കുന്നത്', പി കെ ശശിക്ക് പാർട്ടിയുമായി പ്രശ്നമുണ്ടെന്ന് എംവി ഗോവിന്ദൻ
നാടിന്‍റെ വികസന കുതിപ്പിനായി കൈകോര്‍ക്കാം, ഏഷ്യാനെറ്റ് ന്യൂസ് ഗ്ലോബൽ കേരള ബിസിനസ് സമ്മിറ്റ് ഇന്ന് തലസ്ഥാനത്ത്