
മലപ്പുറം: താനൂരിൽ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് മരം പൊട്ടി വീണ് അപകടമുണ്ടായി. ചീരാൻകടപ്പുറം പമ്പ് ഹൗസിന്റെ സമീപമാണ് അപകടം ഉണ്ടായത്. സംഭവത്തിൽ യുവാവ് പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഭയപ്പെടുത്തുന്ന അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിട്ടുണ്ട്. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. റോട്ടിലൂടെ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ സഞ്ചരിക്കുകയായിരുന്ന 2 യുവാക്കളുടെ ശരീരത്തിന് മുകളിലേക്കാണ് മരം പൊട്ടി വീണത്. എന്നാൽ അത്ഭുതകരമായി ഇരുവരും രക്ഷപ്പെടുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം....