എസ്‌പി സുജിത് ദാസിനെതിരെ മരംമുറി പരാതി: എസ്ഐ ശ്രീജിത്തിനെ മൊഴിയെടുക്കാൻ വിളിപ്പിച്ച് ഡിഐജി

Published : Sep 08, 2024, 10:05 AM IST
എസ്‌പി സുജിത് ദാസിനെതിരെ മരംമുറി പരാതി: എസ്ഐ ശ്രീജിത്തിനെ മൊഴിയെടുക്കാൻ വിളിപ്പിച്ച് ഡിഐജി

Synopsis

സ്വർണക്കടത്ത് സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഷനിലാണ് എസ്ഐ ശ്രീജിത്ത്

മലപ്പുറം: എസ്‌പി സുജിത് ദാസിനെതിരെ മരം മുറി പരാതി നൽകിയ എസ്ഐ ശ്രീജിത്തിനെ മൊഴിയെടുക്കാനായി ഡിഐജി വിളിപ്പിച്ചു. തൃശൂർ ഡിഐജി തോംസൺ ജോസാണ് വിളിപ്പിച്ചത്. മരം മുറിയുമായി ബന്ധപ്പെട്ട തെളിവുകൾ കൈമാറണമെന്ന് ശ്രീജിത്തിന് നിർദ്ദേശം നൽകി. നാളെ തൃശൂർ ഡിഐജി ഓഫീസിൽ നേരിട്ട് എത്തി ശ്രീജിത്ത് അന്വേഷണ സംഘത്തിന് മൊഴി നൽകും. മലപ്പുറം എസ്പിയുടെ ക്യാമ്പ് ഓഫീസിലെ മരങ്ങൾ അനധികൃതമായി മുറിച്ചു കടത്തിയെന്നായിരുന്നു ശ്രീജിത്തിന്റെ പരാതി. ഈ പരാതി ഉന്നയിച്ചായിരുന്നു പിവി അൻവറിന്റെ വെളിപ്പെടുത്തലുകളുടെ തുടക്കം. സ്വർണക്കടത്ത് സംഘങ്ങളെ സഹായിച്ചെന്ന സുജിത് ദാസിന്റെ റിപ്പോർട്ടിനെ തുടർന്ന് സസ്പെൻഷനിലാണ് എസ്ഐ ശ്രീജിത്ത്. പെരുമ്പടപ്പ് എസ്‌ഐ ആയിരിക്കെയാണ് ഇദ്ദേഹം സസ്പെൻഷനിലായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റിപ്പബ്ലിക് ദിനാഘോഷം വിപുലമായി സംഘടിപ്പിക്കാൻ നിർദ്ദേശം; തലസ്ഥാന നഗരത്തിൽ ഗവർണർ ദേശീയ പതാക ഉയർത്തും
ബംഗാളിൽ നിന്ന് ട്രെയിനിലെത്തി ആലുവയിലിറങ്ങി; ഓട്ടോയിൽ കയറിയ ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം പിന്തുടർന്നു, കഞ്ചാവുമായി അറസ്റ്റിൽ