കൊങ്കൺ പാത വഴിയുള്ള ഗതാഗതം; കുലശേഖരയില്‍ ട്രയല്‍റണ്‍ നടത്തി

Published : Aug 31, 2019, 03:08 PM ISTUpdated : Aug 31, 2019, 03:17 PM IST
കൊങ്കൺ പാത വഴിയുള്ള ഗതാഗതം; കുലശേഖരയില്‍ ട്രയല്‍റണ്‍ നടത്തി

Synopsis

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മംഗളൂരുവിനടുത്ത് കുലശേഖരയിൽ മണ്ണിടിഞ്ഞ് റെയില്‍ പാളങ്ങൾ തകർന്നത്.

കാസര്‍കോട്: കൊങ്കൺ റെയിൽവേ റൂട്ടിൽ കുലശേഖരയില്‍ നിര്‍മ്മിച്ച സമാന്തരപാതയില്‍ ട്രയല്‍റണ്‍ നടത്തി. ഗുഡ്സ് ട്രെയിൻ ഉപയോഗിച്ചാണ് ട്രയൽറൺ നടത്തിയത്. ട്രാക്കിൽ മെറ്റൽ നിറക്കുന്ന ഗുഡ്സ് ട്രെയിൻ ഉപയോഗിച്ചാണ് പരീക്ഷണ ഓട്ടം നടത്തിയത്. റെയിൽവേ ഉദ്യോഗസ്ഥരുടെ പരിശോധനയ്ക്ക് ശേഷം സുരക്ഷാ സർട്ടിഫിക്കറ്റ് നല്‍കും. ഇതിന് ശേഷം മാത്രമേ പാത തുറക്കു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് മംഗളൂരുവിനടുത്ത് കുലശേഖരയിൽ മണ്ണിടിഞ്ഞ് റെയില്‍ പാളങ്ങൾ തകർന്നത്. 400 മീറ്റർ സമാന്തരപാതയുടെ നിർമ്മാണം പൂർത്തിയാക്കി ഇന്നലെ രാത്രിയോടെ സർവീസുകൾ ആരംഭിക്കാനായിരുന്നു റെയിൽവേയുടെ നീക്കം. മഴ തുടർന്നതോടെ പാത തുറക്കുന്നതിന് തടസ്സമാവുകയായിരുന്നു.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വൻ ട്വിസ്റ്റുകളും നാടകീയതയും നിറഞ്ഞ് മലബാറിലെ തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ്, എംബി രാജേഷിന്‍റെ പഞ്ചായത്ത് എൽഡിഎഫിന് നഷ്ടമായി
'ജാഫ‍ർ മാഷ് കാലുമാറിയത് രാഷ്ട്രീയ ചതി'; വടക്കാഞ്ചേരിയിൽ യുഡിഎഫിനെ അട്ടിമറിച്ചത് ലീഗ് സ്വതന്ത്രൻ, കൂറുമാറ്റ ആരോപണം