
തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ രണ്ട് വിമാനങ്ങൾക്ക് സാങ്കേതിക തകരാർ. തിരുച്ചിറപ്പള്ളി-ഷാർജ വിമാനം തിരുവനന്തപുരത്ത് അടിയന്തര ലാൻഡിംഗ് നടത്തി. തിരുവനന്തപുരം-ബഹ്റൈൻ വിമാനം പറന്നുയരുന്നതിന് മുമ്പ് തന്നെ തകരാർ മൂലം റൺവേയിൽ നിർത്തുകയായിരുന്നു. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. 11നും 12നും ഇടയിലായിരുന്നു സംഭവം. 11.06ന് പുറപ്പെടേണ്ടിയിരുന്ന ബഹ്റൈൻ വിമാനമാണ് പുറപ്പെടാതിരുന്നത്. ടേക്ക് ഓഫിനിടെ ശബ്ദം കേൾക്കുകയായിരുന്നുവെന്ന് യാത്രക്കാരൻ പറഞ്ഞു. തുടർന്ന് വിമാനം ടേക്ക് ഓഫ് ചെയ്തില്ല. വിമാനത്തിൽ 180 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇതിനു ശേഷമാണ് അടിയന്തര ലാൻഡിംഗ് ഉണ്ടാവുന്നത്.
തൃച്ചി - ഷാർജ എയർ ഇന്ത്യ എക്പ്രസ്സ് സുരക്ഷിതമായി തിരുവനന്തപുരം വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. സാങ്കേതിക കാരണങ്ങളാലാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്. തിരുച്ചിറപ്പള്ളിയിൽ നിന്ന് 50മിനിറ്റിനുള്ളിലാണ് വിമാനം പുറപ്പെട്ടത്. എന്നാൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടന്ന് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കാൻ തീരുമാനിക്കുകയായിരുന്നു. എല്ലാ വിധ മുൻകരുതലുകളും വിമാനത്താവളത്തിൽ സജ്ജമാക്കിയിരുന്നു. തിരുച്ചിറപ്പള്ളിയിൽ നിന്ന് പറന്നുയന്ന ഉടനെ അടിയന്തിര ലാൻഡിംഗ് വേണ്ടി വരുമെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് അടുത്തുള്ള വിമാനത്താവളമായ തിരുവനന്തപുരത്ത് ഇറക്കാൻ വിവരം ലഭിക്കുകയായിരുന്നു. ലാൻഡിങ് ഗിയർ തകരാറാണ് പ്രശ്നമെന്നാണ് വിവരം. നിലവിൽ മറ്റു പ്രശ്നങ്ങളൊന്നുമില്ല. യാത്രക്കാരെല്ലാവരും സുരക്ഷിതരാണ്. വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണ്ണ നിലയിലായി.
ഭയന്ന് പിൻമാറ്റം? മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഹർജി ഐജി ലക്ഷമൺ പിൻവലിച്ചേക്കും
https://www.youtube.com/watch?v=dIwTjUwZ_Ho
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam