Thrikkakara by election: എൻഡിഎ സ്ഥാനാർത്ഥി നാളെയോ മറ്റന്നാളോ

Published : May 06, 2022, 09:26 PM ISTUpdated : May 06, 2022, 09:27 PM IST
Thrikkakara by election: എൻഡിഎ സ്ഥാനാർത്ഥി നാളെയോ മറ്റന്നാളോ

Synopsis

സ്ഥാനാർത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് കൈമാറിയെന്ന് കെ.സുരേന്ദ്രൻ; ബിജെപിക്ക് തൃക്കാക്കര അനുകൂലം; പാട്ടി സ്ഥാനാർത്ഥി തന്നെ മത്സരിക്കും

കോഴിക്കോട്: തൃക്കാക്കരയിലെ എൻഡിഎ സ്ഥാനാർത്ഥിയെ നാളെയോ മറ്റന്നാളോ പ്രഖ്യാപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. പാർട്ടി സ്ഥാനാർത്ഥി തന്നെ ആയിരിക്കും ഇക്കുറി ഉണ്ടാവുക. സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി കേന്ദ്ര നേതൃത്വത്തിന് കൈമാറി. ബിജെപിക്ക് തൃക്കാക്കര അനുകൂലമാണെന്നും സുരേന്ദ്രൻ പറഞ്ഞു. സഭാ നേതാക്കളുടെ ഉൾപ്പെടെ പിന്തുണ ഉണ്ടെന്നും ഇരു മുന്നണികളോടുള്ള ജനങ്ങളുടെ എതിർപ്പ് ബിജെപിക്ക് ഗുണം ചെയ്യുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. ക്രൈസ്തവ സഭയ്ക്ക് ഇരുമുന്നണികളോടുമുള്ള വിയോജിപ്പ്  തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും കെ.സുരേന്ദ്രൻ കോഴിക്കോട് പറഞ്ഞു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പി.കെ ശശി ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാൻ സിപിഎം, രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന്
കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടകൊല : ചെന്താമരക്ക് അനുകൂലമായി കൂറുമാറിയ സാക്ഷികളെല്ലാം ബന്ധുക്കൾ