
പാലക്കാട്: ലീഗ് മതസാഹോദര്യം ഉയർത്തിപ്പിടിക്കുന്ന പാർട്ടിയെന്ന് സന്ദീപ് വാര്യർ. തളി ക്ഷേത്രത്തിൽ തീപിടുത്തമുണ്ടായപ്പോൾ ആദ്യം ഓടിയെത്തിയത് തങ്ങളാണെന്നും സന്ദീപ് ഓർമിച്ചു. പാണക്കാട്ടേക്കുള്ള യാത്ര കെപിസിസിയുടെ നിർദേശ പ്രകാരമാണ്. അതുപോലെ തന്നെ മുൻ നിലപാടുകൾ ബിജെപിയുടെ ഭാഗമായി നിന്നപ്പോൾ കൈക്കൊണ്ടതാണന്നും സന്ദീപ് പറഞ്ഞു. വ്യക്തി ജീവിതത്തിൽ മത നിരപേക്ഷ നിലപാടുകളാണ് ഉയർത്തിപ്പിടിച്ചത്. മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരനോട് ബഹുമാനമെന്നും സന്ദീപ് വ്യക്തമാക്കി.
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ സന്ദീപ് വാര്യർ രൂക്ഷവിമർശനമുന്നയിച്ചു. കെ സുരേന്ദ്രന്റെ ശിഖണ്ഡി പരാമർശം ഒരു വിഭാഗത്തെ അപമാനിക്കുന്നതാണെന്നും സന്ദീപ് വിമർശിച്ചു. നിയമ നടപടി വരെ കൈക്കൊള്ളേണ്ട പൊളിറ്റിക്കലി തെറ്റായ പരാമർശമെന്നായിരുന്നു സന്ദീപിന്റെ പ്രതികരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam