
കൊച്ചി: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരുന്ന എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങള്‍ വ്യക്തമാക്കി ജില്ലാഭരണകൂടം. പലചരക്കുകടകള്‍, പഴം, പച്ചക്കറികള്‍, മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ടുമണി വരെ പ്രവര്‍ത്തിക്കും. വഴിയോര കച്ചവടങ്ങള്‍ അനുവദിക്കുന്നതല്ല. ഹോട്ടലുകളും റെസ്റ്റോറന്‍റുകളും രാവിലെ എട്ടുമണിമുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കും. ഹോം ഡെലിവറി സംവിധാനമായിരിക്കും ഉണ്ടാവുക. പാഴ്സല്‍ സേവനം അനുവദിക്കുന്നതല്ല.
പത്രം, തപാല്‍ എന്നിവ രാവിലെ എട്ടുവരെ അനുവദനീയമാണ്. പാല്‍ സംഭരണം ഉച്ചക്ക് രണ്ട് മണി വരെ നടത്താം. റേഷന്‍കട, പൊതുവിതരണ കേന്ദ്രം, മാവേലി സപ്ലൈക്കോ കടകള്‍ എന്നിവ വൈകിട്ട് അഞ്ചുമണിവരെ പ്രവര്‍ത്തിക്കും. പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎം, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കും. ഹോം നഴ്സ്, വീട്ടുജോലിക്കാർ എന്നിവർക്ക് ഓൺലൈൻ പാസ് നിർബന്ധമാണ്. ഇലക്ട്രിക്കൽ, പ്ളംബിംഗ്' ടെലികമ്യൂണിക്കേഷൻ തിരിച്ചറിയൽ കാർഡ് ഉപ്രയോഗിച്ച് യാത്ര ചെയ്യാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam