എറണാകുളം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ തുടങ്ങി

Published : May 17, 2021, 06:41 AM ISTUpdated : May 17, 2021, 07:34 AM IST
എറണാകുളം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ തുടങ്ങി

Synopsis

ഹോട്ടലുകളിൽ രാവിലെ 8 മുതൽ വൈകീട്ട് ഏഴര വരെ പാഴ്സൽ സർവ്വീസ് മാത്രം അനുവദിക്കും. 

എറണാകുളം: കൊവിഡ് വ്യാപനം രൂക്ഷമായ എറണാകുളം ജില്ലയിൽ ട്രിപ്പിൾ ലോക്ഡൗൺ തുടങ്ങി. ജില്ലയിലേക്കുള്ള പ്രധാന അതിർത്തികളും കണ്ടെയ്ൻമെന്റ് സോണുകളും പൊലീസ് അടച്ചു. അവശ്യസേവന സർവീസുകൾക്ക് മാത്രമാണ് യാത്രാനുമതി. തിങ്കളാഴ്ച്ചയായതിനാൽ ഇന്ന് ജില്ലയിലെ പലചരക്ക്, പച്ചക്കറി കടകൾ തുറക്കില്ല.  

ഹോട്ടലുകളിൽ രാവിലെ 8 മുതൽ വൈകീട്ട് ഏഴര വരെ പാഴ്സൽ സർവ്വീസ് മാത്രം അനുവദിക്കും. മറ്റ് ജില്ലയിൽ നിന്നും എറണാകുളത്തെ സ്വകാര്യ ആശുപത്രികളിലേക്ക് രോഗികളെത്തുമെന്നതിനാൽ  ജില്ല അതിർത്തികളിൽ പരിശോധനയ്ക്കായി രാത്രി മുതൽ പൊലീസ് കാവലുണ്ട്. ഇവിടെ പരിശോധനയ്ക്ക് ശേഷം വാഹനങ്ങൾ കടത്തിവിടും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

രാത്രി പുറത്തിറങ്ങിയപ്പോൾ ഓടിയെത്തിയ അയൽക്കാരൻ കയറിപ്പിടിച്ചു, സഹോദരന്‍റെ വീട്ടിലെത്തിയ സ്ത്രീക്ക് ദുരനുഭവം; പ്രതി റിമാൻഡിൽ
പീഡനത്തിനിരയായത് നിരവധി കുട്ടികൾ? അന്വേഷണം സെലിബ്രിറ്റികളിലേക്കും നീണ്ടേക്കും, മലയാളിയായ നഴ്സിങ് കോളേജ് ചെയർമാൻ തമിഴ്നാട് പോലീസിന്റെ പിടിയിൽ