ക്യാമറക്കണ്ണിലെ പൂരം; തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

Published : May 12, 2019, 06:27 PM ISTUpdated : May 12, 2019, 06:36 PM IST
ക്യാമറക്കണ്ണിലെ പൂരം;  തൃശൂര്‍ പൂരത്തോട് അനുബന്ധിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു

Synopsis

പൂരാഘോഷങ്ങളുടെ വൈവിധ്യമാർന്ന ദൃശ്യങ്ങൾ ശേഖരിക്കുന്നതിനാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ പൂരത്തിന്റെ ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക.

തൃശൂർ: തൃശൂർ പൂരത്തോടനുബന്ധിച്ച് ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തില്‍ ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. പൂരാഘോഷങ്ങളുടെ വൈവിധ്യമാർന്ന ദൃശ്യങ്ങൾ ശേഖരിക്കുന്നതിനാണ് മത്സരം സംഘടിപ്പിക്കുന്നത്. ഈ വർഷത്തെ പൂരത്തിന്റെ ചിത്രങ്ങളാണ് മത്സരത്തിലേക്ക് പരിഗണിക്കുക. മികച്ച ഫോട്ടോ ആയി തിരഞ്ഞെടുക്കുന്ന ചിത്രത്തിന്‍റെ ഉടമയ്ക്ക് സമ്മാനം ഉണ്ടാകുന്നതാണെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു.

ജില്ലാ ഭരണകൂടവും ഐടി മിഷനും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് തയ്യാറാക്കുന്ന ഇ-ഫോട്ടോ ആൽബത്തിൽ പൂരപ്രേമികൾ എടുക്കുന്ന തിരഞ്ഞെടുക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തുമെന്നും തൃശൂര്‍ ജില്ലാ കലക്ടര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. മത്സരിക്കാന്‍ ആഗ്രഹമുള്ളവര്‍ പൂരക്കാഴ്ചകള്‍ വാട്ടർമാർക് ഇല്ലാത്ത ചിത്രങ്ങളാക്കി പിക്ചർ ക്വളിറ്റി കുറയാതെ pooramtcr2019@gmail.com എന്ന ഇ-മെയിൽ അഡ്രസ്സിലേക്ക് 2019 മെയ് മാസം 14 -ആം തീയതി ഉച്ചക്ക് 1.00 മണിക്ക് മുൻപായി അയച്ചു നല്‍കണം. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം കാണാം 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

50% വരെ വിലക്കുറവ്, 20 കിലോ അരി 25 രൂപ, വെളിച്ചെണ്ണ, ഉഴുന്ന്, കടല, വൻപയർ, തുവര പരിപ്പ്... വില കുറവ്, സപ്ലൈകോയിൽ വമ്പൻ ഓഫർ
എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, 'ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം'