Latest Videos

നയതന്ത്ര ബാഗേജ് തിരിച്ചയക്കാനും ശ്രമം നടന്നു, ഭക്ഷ്യവസ്തുക്കളെന്ന പേരിലെത്തിയത് 79 കിലോ ഭാരമുള്ള പെട്ടി

By Web TeamFirst Published Jul 7, 2020, 9:57 AM IST
Highlights

ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് ബാഗേജ് വന്നത്. 25 കിലോ ഭാരമെന്നായിരുന്നു പറഞ്ഞതെങ്കിലും തൂക്കി നോക്കിയപ്പോൾ 79 കിലോയോളം തൂക്കമുണ്ടായിരുന്നു

തിരുവനന്തപുരം: വിവാദമായ സ്വർണ്ണക്കടത്ത് കേസിൽ ഡിപ്ലോമാറ്റിക് ബാഗേജ് തിരിച്ചയക്കാൻ ശ്രമം നടന്നെന്നും കണ്ടെത്തൽ. വിമാനത്താവളത്തിൽ കസ്റ്റംസ് തടഞ്ഞുവെച്ച ബാഗേജ് തിരിച്ചയക്കാൻ കോൺസുലേറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ലോക്ക്ഡൗണിന്റെ പേരുപറഞ്ഞ് ബാഗേജ് തിരിച്ചയക്കുന്നത് കസ്റ്റംസ് രണ്ട് ദിവസം വൈകിപ്പിച്ചു.

Read more at: സ്വർണ്ണക്കടത്ത് കേസ്: ഐടി സെക്രട്ടറിയോട് വിശദീകരണം തേടും, സ്ഥാനത്ത് നിന്ന് മാറ്റിനിർത്തിയേക്കും ...

ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് ബാഗേജ് വന്നത്. 25 കിലോ ഭാരമെന്നായിരുന്നു പറഞ്ഞതെങ്കിലും തൂക്കി നോക്കിയപ്പോൾ 79 കിലോയോളം തൂക്കമുണ്ടായിരുന്നു. തൂക്കം അധികമാണെന്ന് പറഞ്ഞ് കസ്റ്റംസ് വിഭാഗം ബാഗേജ് പരിശോധിക്കാൻ കേന്ദ്ര സർക്കാരിന്റെ അനുമതി തേടി. ഇതിന് പിന്നാലെയാണ് ബാഗേജ് തിരിച്ചയക്കാൻ ശ്രമം നടന്നത്.

ഇതിനിടെ സരിത് കസ്റ്റംസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയെന്നും വ്യക്തമായി. സ്വർണ്ണം ഒളിപ്പിച്ചിരുന്ന ഡിപ്ലോമാറ്റിക് ബാഗേജ് തുറന്നാൽ ജോലി കളയിക്കുമെന്നായിരുന്നു ഭീഷണി. കോൺസുലേറ്റിലെ ഉദ്യോഗസ്ഥൻ വഴിയും പരിശോധന തടസപ്പെടുത്താൻ ശ്രമം നടന്നു. ഇയാളിപ്പോൾ കസ്റ്റംസിന്റെ കസ്റ്റഡിയിലാണ്. 

click me!