
തിരുവനന്തപുരം: ഹോട്ട്സ്പോട്ട് പട്ടികയിൽ തലസ്ഥാനം ഉൾപ്പെട്ടിട്ടുള്ളത് കാരണം ജില്ലാ കോടതി, വർക്കല കോടതി എന്നിവ ലോക്ക്ഡൗൺ അവസാനിക്കുന്ന മെയ് മൂന്ന് വരെ അടഞ്ഞു കിടക്കും. എന്നാൽ ജില്ലയിലെ മറ്റ് കോടതികൾ നിയന്ത്രണങ്ങളോടെ പ്രവർത്തിക്കും.
കഴിഞ്ഞ ദിവസം കീഴ്കോടതികൾ ഘട്ടം ഘട്ടമായി പ്രവർത്തിക്കുമെന്ന് ഹൈക്കോടതി രജിസ്ട്രാർ സർക്കുലർ ഇറക്കിയിരുന്നു. ഇതിനു ശേഷമാണ് തലസ്ഥാന നഗരത്തെ ഹോട്സ്പോട്ട് പട്ടികയിൽപ്പെടുത്തിയത് ഇതോടെയാണ് കോടതി തുറക്കുന്ന തിയതി നീട്ടിയത്.
തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ പല ജില്ലകളിലും രോഗവ്യാപനം കുറഞ്ഞ സാഹചര്യം കണക്കിലെടുത്ത് ലോക്ക് ഡൌണിൽ ഇളവ് നൽകിയിരുന്നു. എന്നാൽ ഇളവുകളുടെ ബലത്തിൽ ജനം കൂട്ടത്തോടെ റോഡിലിറങ്ങുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ഇതേ തുടർന്ന് തിരുവനന്തപുരം നഗരത്തിലേക്കുള്ള പ്രവേശനം മരുതൂർ, വെട്ടുറോഡ്, വഴയില, പ്രാവച്ചമ്പലം, കുണ്ടമണ്ക്കടവ്, മുക്കോല എന്നീ പോയിൻ്റുകൾ വഴിയാക്കി നിയന്ത്രിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ ഹോട്ട് സ്പോട്ടയതിനാൽ നഗരമേഖലയിൽ കർശന നിരീക്ഷണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam