'രണ്ട് ദിവസത്തിൽ പരിഹാരം': 13 കോടിയുടെ കോ ഓപ്പറേറ്റീവ് തട്ടിപ്പില്‍ പണം നഷ്ടമായവരെ സമീപിച്ച് കെപിസിസി നേതൃത്വം

Published : Oct 02, 2023, 11:55 AM ISTUpdated : Oct 02, 2023, 12:16 PM IST
'രണ്ട് ദിവസത്തിൽ പരിഹാരം': 13 കോടിയുടെ കോ ഓപ്പറേറ്റീവ് തട്ടിപ്പില്‍ പണം നഷ്ടമായവരെ സമീപിച്ച് കെപിസിസി നേതൃത്വം

Synopsis

രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. അതുവരെ പരാതിയുമായി സർക്കാരിനെ സമീപിക്കരുതെന്ന് കെപിസിസി നേതൃത്വം നിക്ഷേപകരോട്

തിരുവനന്തപുരം: ജില്ലാ അൺ എംപ്ലോയിസ് സോഷ്യൽ വെൽഫെയർ കോ ഓപ്പറേറ്റീവ് സൊസൈറ്റി നിക്ഷേപകർക്ക് 13 കോടി നഷ്ടപ്പെട്ട സംഭവത്തില്‍ പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് കെപിസിസി നേതൃത്വം. പണം നഷ്ടപ്പെട്ടവരെ കെപിസിസി നേതൃത്വം സമീപിച്ചു. രണ്ട് ദിവസത്തിനകം പരിഹാരം കാണാമെന്ന് ഉറപ്പ് നല്‍കി. അതുവരെ പരാതിയുമായി സർക്കാരിനെ സമീപിക്കരുതെന്നും ആവശ്യപ്പെട്ടു. പണം ലഭിക്കുമെങ്കില്‍ രണ്ടു ദിവസം കാത്തിരിക്കാമെന്ന് നിക്ഷേപകര്‍ വ്യക്തമാക്കി. 

നിക്ഷേപകര്‍ക്ക് പണം നഷ്ടപ്പെട്ടതിന്‍റെ ഉത്തരവാദിത്തം തനിക്ക് മാത്രമെന്ന് സൊസൈറ്റി പ്രസിഡന്‍റ് ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു. മുൻമന്ത്രി വി എസ് ശിവകുമാറിന്റെ ബിനാമിയല്ല താൻ. ശിവകുമാറിനെ അടുത്ത തവണ മത്സരിപ്പിക്കാതിരിക്കാൻ കോൺഗ്രസിലുള്ളവർ തന്നെ ഉയർത്തുന്ന ആരോപണമാണിതെന്ന് ശാന്തിവിള രാജേന്ദ്രൻ പറഞ്ഞു. 12 ശതമാനം പലിശ നൽകിയതാണ് സൊസൈറ്റി പൊളിയാൻ കാരണം. ഇഡി ഉൾപ്പെടെ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ശാന്തിവിള രാജേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

'കഷ്ടപ്പെട്ടുണ്ടാക്കിയ കാശാ': പുല്ലാട് ബാങ്കിൽ നിക്ഷേപിച്ച വത്സല ഇന്ന് തകര ഷെഡില്‍, കിട്ടാനുള്ളത് 20 ലക്ഷം

വി എസ് ശിവകുമാറിന്റെ വീട്ടിലേക്ക് ഇന്നലെ നിക്ഷേപകര്‍ ഇന്നലെ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് പ്രതിഷേധിച്ചത്. ശിവകുമാറിന്റെ ബിനാമിയുടെതാണ് സൊസൈറ്റി എന്ന് പണം നഷ്ടപ്പെട്ടവര്‍ ആരോപിച്ചു. 

സംസ്ഥാനത്ത് സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യുഡിഎഫ് ഭരിക്കുന്ന സംഘങ്ങളിലാണെന്ന അന്വേഷണ റിപ്പോർട്ട് സെപ്തംബര്‍ അവസാന വാരം പുറത്തുവന്നിരുന്നു. ക്രമക്കേട് കണ്ടെത്തിയ 272 സഹകരണ സംഘങ്ങളിൽ 202ന്‍റെയും ഭരണം യുഡിഎഫ് സമിതിക്കെന്നാണ് സഹകരണ രജിസ്ട്രാറുടെ റിപ്പോർട്ട്. തിരുവനന്തപുരം ജില്ലയിലെ സഹകരണ സംഘങ്ങളിലാണ് തട്ടിപ്പുകള്‍ കൂടുതലും നടന്നതെന്നും റിപ്പോർട്ടില്‍ പറയുന്നു.

സംസ്ഥാനത്ത് 16255 സഹകരണ സംഘങ്ങളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ 272 സഹകരണ സംഘങ്ങളിലാണ് സഹകരണ രജിസ്ട്രാറുടെ അന്വേഷണത്തിൽ പല തരത്തിലുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയത്. ക്രമക്കേട് കണ്ടെത്തയിൽ 202 സഹകരണ സംഘങ്ങളിലും യുഡിഎഫ് ഭരണ സമിതിയാണ്. എൽഡിഎഫ് നേതൃത്വം നൽകുന്ന 63 സംഘങ്ങളില്‍ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയിരുന്നു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'
ഒരു വനിതയല്ല, വനിതകൾ തന്നെ നിയമസഭയിലുണ്ടാകുമെന്ന് ജെബി മേത്തർ എംപി; 'യുഡിഎഫിന്‍റെ മുഖ്യമന്ത്രിക്കായി കൈ ഉയർത്താനുണ്ടാകും'