തിരുവനന്തപുരത്ത് ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

Published : May 10, 2022, 06:28 PM ISTUpdated : May 10, 2022, 07:32 PM IST
തിരുവനന്തപുരത്ത് ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന് ദാരുണാന്ത്യം

Synopsis

സാനിറ്ററി കടയിലെ ലിഫ്റ്റിലാണ് അപകടം ഉണ്ടായത്. കാർഗോ ലിഫ്റ്റാണ് ഇത്.  കാർഗോ ലിഫ്റ്റിൽ ഫ്രയിമുകൾക്ക് ഇടയിൽപെട്ടാണ് അപകടം ഉണ്ടായത്. 

തിരുവനന്തപുരം:  തിരുവനന്തപുരം അമ്പലമുക്കിൽ ലിഫ്റ്റിൽ തലകുടുങ്ങി മധ്യവയസ്കന്‍ മരിച്ചു. നേമം സ്വദേശി സതീഷ് ആണ് മരിച്ചത്. സാനിറ്ററി കടയിലെ ലിഫ്റ്റിലാണ് അപകടം ഉണ്ടായത്. കാർഗോ ലിഫ്റ്റാണ് ഇത്.  കാർഗോ ലിഫ്റ്റിൽ ഫ്രയിമുകൾക്ക് ഇടയിൽപെട്ടാണ് അപകടം ഉണ്ടായത്. 

രാവിലെ പതിനൊന്നരയോടെയാണ് അത്യന്തംദാരുണമായ സംഭവം. അമ്പലമുക്ക് ജംഗ്ഷനിലുള്ള സാനിറ്ററി ഉല്പന്നങ്ങൾ വിൽക്കുന്ന എസ്‍കെ‍പി ഷോറൂമിൽ 18 വർഷത്തോളമായി ജീവനക്കാരനാണ് സതീഷ്. സതീഷും മറ്റൊരു ജീവനക്കാരനും ചേർന്നാണ് രാവിലെ ഷോറൂമിലെ മൂന്നാം നിലയിൽ ചരക്ക് നീക്കിയിരുന്നത്. കടയിൽ തിരക്കായപ്പോൾ കൂടെയുണ്ടായിരുന്നയാൾ താഴത്തെ നിലയിലേക്ക് പോയി. പിന്നീട് സതീഷിനെ അന്വേഷിച്ചെത്തിയ ജീവനക്കാരിയാണ് ഓപ്പൺ ലിഫ്റ്റിലെ ഫ്രെയിമുകൾക്കിടയിൽ തല കുടുങ്ങിയ നിലയിൽ സതീഷിനെ കണ്ടത്. ഫയർഫോഴ്സ് എത്തി ഏറെ പണിപ്പെട്ടാണ് സതീഷിനെ പുറത്തെടുത്തത്.  പുറത്തെടുക്കും മുമ്പേ ജീവൻ നഷ്ടപ്പെട്ടിരുന്നു.

എങ്ങനെയാണ് അപകടം ഉണ്ടായത് എന്ന് സംബന്ധിച്ച് വ്യക്തതയായിട്ടില്ല. ലിഫ്റ്റിന് തകരാറില്ലെന്നാണ് കടയിലെ മറ്റ് ജീവനക്കാർ പറയുന്നത്. ലിഫ്റ്റിൽ നിന്നും താഴത്തെ നിലയിലേക്ക് നോക്കുന്നതിനിടെയാകാം അപകടമുണ്ടായതെന്നാണ് സംശയം. ശാരീരിക ബുദ്ധിമുട്ടുകളുള്ളതിനാൽ സതീശിനെ ഭാരപ്പെട്ട ജോലികളൊന്നും ഏൽപ്പിച്ചിരുന്നില്ല. പേരൂർക്കട പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. സതീഷിന് ഭാര്യയും ഒരു മകളും ഉണ്ട്

PREV
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന് ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ സർക്കാരിന്റെ നിർണായക നീക്കം, റദ്ദാക്കാൻ ഇന്ന് ഹൈക്കോടതിയെ സമീപിക്കും
കെഎസ്ആർടിസി ബസ് കയറി 24കാരിക്ക് ദാരുണാന്ത്യം, അപകടം ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനെത്തിയപ്പോൾ