
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവൽക്കരിച്ച് അദാനിക്ക് നൽകാനുള്ള കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്നവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭ കൗൺസിൽ പ്രമേയം പാസാക്കി. മേയർ കെ ശ്രീകുമാർ അവതരിപ്പിച്ച പ്രമേയത്തെ നഗരസഭയിലെ യുഡിഎഫ് അംഗങ്ങളും പിന്തുണച്ചു.
തിരുവനന്തപുരം അന്താരാഷട്ര വിമാനത്താവളം 50 വർഷത്തേക്ക് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനം കേരളത്തിലെ ജനങ്ങളോടും, തിരുവനന്തപുരം നിവാസികളോടുമുള്ള കടുത്ത വെല്ലുവിളിയാണെന്നാണ് പ്രമേയത്തിൽ പറയുന്നത്. രാജ്യത്തെ ലാഭകരമായ പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം ഇഷ്ടക്കാരായ സ്വകാര്യ സമ്പന്നൻമാർക്ക് പതിച്ചുനൽകുന്ന നിലപാടാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നതെന്നും, ജനങ്ങളുടെ നികുതിപ്പണം കൊണ്ട് കെട്ടിപ്പെടുത്ത ഒരു സ്ഥാപനം പാർലമെന്റിന്റെ പോലും അറിവോ അനുമതിയോ ഇല്ലാതെ കൈമാറുന്ന നിലപാട് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും പ്രമേയത്തിൽ കുറ്റപ്പെടുത്തുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam