ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘർഷം: തിരുവനന്തപുരം സ്വദേശിക്ക് വെട്ടേറ്റു, മെഡിക്കൽ കോളേജിലേക്ക് മാറ്റി

Published : May 02, 2025, 03:48 PM IST
ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ സംഘർഷം: തിരുവനന്തപുരം സ്വദേശിക്ക് വെട്ടേറ്റു, മെഡിക്കൽ കോളേജിലേക്ക് മാറ്റി

Synopsis

ആലുവ സ്വകാര്യ ബസ് സ്റ്റാൻഡിൽ നടന്ന സംഘർഷത്തിൽ പരിക്കേറ്റയാളെ പരുക്കുകളോടെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

കൊച്ചി: ആലുവയിൽ സ്വകാര്യ ബസ് സ്റ്റാൻഡിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. തിരുവനന്തപുരം സ്വദേശി അൻഷാദിനാണ് വെട്ടേറ്റത്. ഗുരുതരമായ പരുക്കുകളോടെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അൻഷാദിനെ പ്രവേശിപ്പിച്ചത്. സംഭവത്തിന് പിന്നിൽ നാല് പേരുണ്ടെന്നാണ് പൊലീസിന്റെ സംശയം. ആക്രമിച്ചവരിൽ അനീഷ്, ചാക്കോ എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. മദ്യപാനത്തിനിടയിലുണ്ടായ കലഹമാണ് സംഘർഷത്തിലേക്ക് നയിച്ചതെന്നാണ് വിവരം.

PREV
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം