സദാചാര ഗുണ്ടായിസം; തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ റിമാന്‍ഡ് ചെയ്‍തു

By Web TeamFirst Published Dec 5, 2019, 11:54 PM IST
Highlights

ഒരു പകൽ മുഴുവൻ വനിതാ മാധ്യമപ്രവർത്തകർ തിരുവനന്തപുരം പ്രസ് ക്ലബിന് മുമ്പിൽ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ അറസ്റ്റ് ചെയ്‍തത്. 

തിരുവനന്തപുരം: സഹപ്രവർത്തകയുടെ വീട്ടിൽ കയറി അതിക്രമം കാട്ടിയെന്ന പരാതിയിൽ അറസ്റ്റിലായ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണനെ റിമാന്‍ഡ് ചെയ്‍തു. പതിനാല് ദിവസത്തേക്കാണ് അറസ്റ്റ് ചെയ്‍തത്. ഒരു പകൽ മുഴുവൻ വനിതാ മാധ്യമപ്രവർത്തകർ തിരുവനന്തപുരം പ്രസ് ക്ലബിന് മുമ്പിൽ നടത്തിയ പ്രതിഷേധത്തിന് ഒടുവിലാണ് തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയെ അറസ്റ്റ് ചെയ്‍തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടും രാധാകൃഷ്ണൻ പ്രസ് ക്ലബ് സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിലും അറസ്റ്റ് ചെയ്യാത്തതിലും പ്രതിഷേധിച്ചായിരുന്നു നെറ്റ്‍വർക്ക് ഓഫ് വിമൻ ഇൻ മീഡിയയുടെ പ്രതിഷേധം.

ആൺസുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകൾ വീട്ടിൽ അതിക്രമിച്ച് കയറി ഗുണ്ടായിസം കാട്ടിയെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതി. പരാതി അന്വേഷിക്കാൻ അഞ്ചംഗ സമിതിയെ പ്രസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്.  ഈ സമിതി റിപ്പോർട്ട് നൽകും വരെ രാധാകൃഷ്ണൻ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിൽക്കാനും തീരുമാനമായിരുന്നു. എന്നാൽ തീരുമാനങ്ങൾ അംഗീകരിക്കില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. 

click me!