ഏഴ് പതിറ്റാണ്ടിനിടെ കേരളത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചു: ഐഎംഡി പഠനം

Published : Oct 24, 2026, 06:39 PM IST
Kerala Rain

Synopsis

ദീർഘകാലാടിസ്ഥാനത്തിൽ മഴ വർധിച്ചിട്ടുണ്ടെങ്കിലും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ ഇത്തവണ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ 28 ശതമാനം കുറഞ്ഞു. ജൂൺ മുതൽ സെപ്റ്റംബർ വരെ 1,446.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്. സാധാരണ ലഭിക്കേണ്ടത് 2,018.6 മില്ലിമീറ്ററാണ്.

തിരുവനന്തപുരം: 1951 മുതൽ 2020 വരെയുള്ള കാലയളവിൽ ദക്ഷിണേന്ത്യയിൽ മഴ വർധിച്ചതോടെ കേരളം ഉൾപ്പെടെയുള്ള പടിഞ്ഞാറൻ തീരപ്രദേശങ്ങളിലേക്ക് രാജ്യത്തെ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥാ മേഖല വ്യാപിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റിയറോളജിയിലെ ശാസ്ത്രജ്ഞരും നടത്തിയ പഠനം വ്യക്തമാക്കുന്നു. തുടർച്ചയായ 30 വർഷത്തെ കാലയളവുകളിലെ താപനിലയും മഴയും വിശകലനം ചെയ്താണ് ഈ കണ്ടെത്തൽ. കാലാവസ്ഥാ മേഖലകളിലെ മാറ്റങ്ങൾ കൃഷിയെയും വിളകൾ വിതയ്ക്കേണ്ട സമയത്തെയും ബാധിക്കുമെന്നതിനാൽ ദീർഘകാല കാർഷിക ആസൂത്രണത്തിൽ ഇവ പരിഗണിക്കണമെന്നും പഠനം നിർദേശിക്കുന്നു.

ദീർഘകാലാടിസ്ഥാനത്തിൽ മഴ വർധിച്ചിട്ടുണ്ടെങ്കിലും എൽ നിനോ പ്രതിഭാസത്തിന്റെ സ്വാധീനത്തിൽ ഇത്തവണ കേരളത്തിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ മഴ 28 ശതമാനം കുറഞ്ഞു. ജൂൺ മുതൽ സെപ്റ്റംബർ വരെ 1,446.5 മില്ലിമീറ്റർ മഴയാണ് ലഭിച്ചത്സാ. ധാരണ ലഭിക്കേണ്ടത് 2,018.6 മില്ലിമീറ്ററാണ്. 1901-നുശേഷം കേരളത്തിൽ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ മഴ ലഭിച്ച ഏഴാമത്തെ തെക്കുപടിഞ്ഞാറൻ മൺസൂൺ കാലമാണിത്. വയനാട്ടിൽ 53 ശതമാനവും ഇടുക്കിയിൽ 47 ശതമാനവും മഴ കുറഞ്ഞപ്പോൾ ആറ് ജില്ലകളിൽ മഴ സാധാരണ പരിധിക്കുള്ളിലായിരുന്നു.

ദീർഘകാല മഴയുടെ പ്രവണതകൾക്കൊപ്പം ഓരോ മൺസൂൺ കാലത്തെയും വ്യതിയാനങ്ങളും പരിഗണിക്കേണ്ടതിന്റെ പ്രാധാന്യം പഠനം വ്യക്തമാക്കുന്നു. കാലാവസ്ഥാ മേഖലകളിലെ മാറ്റങ്ങൾ ജലവിഭവ പരിപാലനത്തെയും കാർഷിക ആസൂത്രണത്തെയും സ്വാധീനിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ ഐഎംഡി ശാസ്ത്രജ്ഞൻ അനന്യ കർമാകറും ഐഎംഡി ഡയറക്ടർ ജനറൽ ഓഫ് മീറ്റിയറോളജി മൃത്യുഞ്ജയ് മൊഹപാത്രയും ചൂണ്ടിക്കാട്ടി. അതിനാൽ ദീർഘകാല കാലാവസ്ഥാ പ്രവണതകൾക്കും ഓരോ സീസണിലെയും മഴയിലെ ഏറ്റക്കുറച്ചിലുകൾക്കും ഒരുപോലെ പ്രാധാന്യം നൽകണമെന്ന് അവർ അഭിപ്രായപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

കനത്ത മഴ; ജാ​ഗ്രത, നെല്ലിയാമ്പതി, അട്ടപ്പാടി മേഖലകളിലേക്ക് വിനോദസഞ്ചാരികൾക്ക് നിയന്ത്രണം
വിജിലൻസിലെ വിവരാവകാശ വിലക്ക്: കൊള്ളമുതൽ പങ്കിടാനുള്ള നാടകം എഐസിസിയുടെ മൗനാനുവാദമുണ്ടോ? ചോദ്യവുമായി പിണറായി