
ആലപ്പുഴ: ആലപ്പുഴ കാർത്തികപ്പളളിയിൽ ഇന്നലെ മേൽക്കൂര തകർന്നു വീണ സ്കൂളിൽ മാധ്യമൾക്ക് വിലക്ക്. മാധ്യമങ്ങളെ ബലമായി പുറത്താക്കാനാണ് ശ്രമം നടത്തിയത്. സിപിഎം പ്രതിനിധിയായ വാര്‍ഡ് മെമ്പറെത്തിയാണ് മാധ്യമപ്രവർത്തകരോട് പുറത്തുപോകണം, ബലമായി പുറത്താക്കാൻ അറിയാം എന്നിങ്ങനെ അറിയിച്ചത്.
ഇന്നലെയാണ് ആലപ്പുഴ കാർത്തികപ്പള്ളിയിൽ യുപി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നുവീണത്. ശക്തമായ മഴയിൽ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. ഇന്നലെ രാവിലെയാണ് സംഭവം. അവധി ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. എന്നാൽ കെട്ടിടത്തിന്റെ മേൽക്കൂരയല്ല, വരാന്തയുടെ ചെറിയ ഭാഗമാണ് തകർന്നുവീണതെന്നായിരുന്നു സ്കൂളിലെ പ്രധാന അധ്യാപകൻ പറഞ്ഞത്.
ഈ കെട്ടിടത്തിൽ ക്ലാസുകൾ നടക്കുകയോ ഓഫീസ് പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. കൂടാതെ കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകൾ മാത്രമാണ് ആയിട്ടുള്ളത്. ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികൾ നടന്നുവരികയാണെന്നും ആയിരുന്നു അധ്യാപകൻ പറഞ്ഞത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam